
അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ

ഐപിഎല്ലിൽ ഈ സീസണിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരുക്കും ഫിനിഷർമാരുടെ ഫോമില്ലായ്മയുമാണ് രാജസ്ഥാൻ നേരിടുന്ന പ്രധാന വെല്ലുവിളി. ഇപ്പോൾ സഞ്ജു സാംസണിന്റെ അഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാൻ പേസർ സന്ദീപ് ശർമ്മ. സഞ്ജു വളരെ പരിചയസമ്പന്നനായ ക്യാപ്റ്റനും താരവും ആണെന്നും സഞ്ജുവിന്റെ അഭാവം ടീമിനെ ബാധിച്ചുവെന്നുമാണ് സന്ദീപ് പറഞ്ഞത്.
''അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും അനുഭവപ്പെടുന്നുണ്ട്. അദ്ദേഹം വളരെ പരിചയ സമ്പന്നനായ ക്യാപ്റ്റനും കളിക്കാരനുമാണ്. ഒരു ബാറ്റർ എന്ന നിലയിൽ അദ്ദേഹം മികച്ചതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും അനുഭവപ്പെട്ടു. ആദ്യ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ക്യാപ്റ്റൻ ആയിരുന്നില്ല. ഇതിനു ശേഷം അദ്ദേഹത്തിന് ഒരു സൈഡ് ലൈൻ ഇഞ്ചുറിയും ഉണ്ടായി. ഇതെല്ലം ഞങ്ങൾക്ക് നഷ്ടമുണ്ടാക്കി. ഈ കാര്യങ്ങൾ എല്ലാം ഒത്തുചേർന്നു പോവുന്ന ഒരു ടീമിനെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്'' സന്ദീപ് ശർമ്മ പറഞ്ഞു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ആണ് സഞ്ജു പരുക്കേറ്റ് പുറത്തായത്. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു രാജസ്ഥനായി സഞ്ജു നൽകിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്.
അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 11 റൺസിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.
നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ. ഒമ്പത് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഏഴ് തോൽവിയും അടക്കം നാല് പോയിന്റാണ് രാജസ്ഥാനുള്ളത്. ഏപ്രിൽ 28ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
Sandeep Sharma talks about Sanju Samson Absence of Rajasthan Royals in IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 2 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 2 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 2 days ago
സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്
uae
• 2 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 3 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 3 days ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 3 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 3 days ago
വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി
Kerala
• 3 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ
uae
• 3 days ago
നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
National
• 3 days ago
ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ
Football
• 3 days ago
ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി
Kerala
• 3 days ago
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു
Kerala
• 3 days ago
മുംബൈയും ചെന്നൈയും ഇനി ആർസിബിക്ക് പിന്നിൽ; ചാമ്പ്യന്മാർ വീണ്ടും തിളങ്ങുന്നു
Cricket
• 3 days ago
പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല
Kerala
• 3 days ago
ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!
Cricket
• 3 days ago
തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ
Kerala
• 3 days ago
ഷാർജ: ഗതാഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും
uae
• 3 days ago
നിപ; വയനാട് ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ
Kerala
• 3 days ago
ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ
Kerala
• 3 days ago