HOME
DETAILS

കേരളത്തില്‍ കൂടി, അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു; പിടിതരാതെ പൊന്ന്, ഇന്നത്തെ വില അറിയാം

  
Farzana
April 29 2025 | 06:04 AM

Gold Price Rises Again in Kerala Despite Global Market Dip

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. സര്‍വ്വകാല റെക്കോര്‍ഡിട്ടുള്ള കിതിപ്പില്‍ നിന്ന് ഇടിഞ്ഞു തുടങ്ങി മാറ്റമില്ലാതെ തുടര്‍ന്ന് വീണ്ടും ഇടിഞ്ഞ് ഇന്നിതാ ഉയര്‍ച്ചയിലേക്ക് കാല് വെച്ചിരിക്കുകയാണ് സ്വര്‍ണവില. അത് തുടരുമോ അതോ അടുത്ത ദിവസം വീണ്ടും കുറയുമോ എന്നാണ് ഇനി അറിയാനുള്ളത്. 22 കാരറ്റ് പവന് 74320 രൂപ വരെ പവന്‍ വില ഉയര്‍ന്ന ശേഷമാണ് ഇടിവ് ആരംഭിച്ചത്. 

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. സാധ്യതകള്‍ വെച്ച് നോക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് കേരളത്തിലും പ്രതിഫലിക്കേണ്ടതായിരുന്നു. എന്നാല്‍ നേരെ തിരിച്ചാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. 

ഇന്നത്തെ വില അറിയാം

കേരളത്തില്‍ ഇന്ന് 22 ഗ്രാമില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 71,840 രൂപയാണ് വില. 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 8,980 രൂപയിലെത്തി. ഇന്നലെ 71,520 രൂപയായിരുന്നു പവന്റെ വില. 

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3340വരെ ഉയര്‍ന്ന ശേഷം ഇടിഞ്ഞിരിക്കുകയാണ്. 3310 രൂപ എന്ന നിരക്കിലാണ് ഏറ്റവും ഒടുവില്‍ വ്യാപാരം. കച്ചവടം പുരോഗമിക്കുന്നതിനാല്‍ നിരക്കില്‍ മാറ്റം പ്രതീക്ഷിക്കാം. സ്വര്‍ണവില കുറഞ്ഞാല്‍ മാത്രമേ കേരളത്തില്‍ ജ്വല്ലറി രംഗം സജീവമാകൂ. അല്ലെങ്കില്‍ കച്ചവടം കുറയും എന്ന ആശങ്കയില്‍ തന്നെയാണ് ഇപ്പോഴും വ്യാപാരികള്‍.

ഇന്നത്തെ വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 40 രൂപ, ഗ്രാം വില 8,980

പവന്‍ കൂടിയത് 320 രൂപ, പവന്‍ വില 71,840

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 44 രൂപ, ഗ്രാം വില 9,797
പവന്‍ കൂടിയത് 352 രൂപ, പവന്‍ വില 78,376

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 33 രൂപ, ഗ്രാം വില 7,348
പവന്‍ വര്‍ധന 264 രൂപ, പവന്‍ വില 58,784


വില കുത്തനെ വര്‍ധിച്ചതിന് പിന്നാലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നിരുന്നു. മാര്‍ക്കറ്റില്‍ ഇതുവരെ തൊടാത്ത റെക്കോര്‍ഡില്‍ സ്വര്‍ണ വില എത്തി എന്ന നിലക്കാണ് വിപണിയില്‍ വിറ്റഴിക്കല്‍ പൊടിപൊടിച്ചത്. ഇതോടെ വിപണിയില്‍ കൂടുതല്‍ സ്വര്‍ണമെത്തി. അതേസമയം, വവിലക്കയറ്റത്തില്‍ വാങ്ങല്‍ കുറയുകയും ചെയ്തു. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ താഴാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്നും നിരീകഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ട്രംപിന്റെ താരിഫ് യുദ്ധവും ഒന്നയഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കെതിരായ ചുങ്കം മയപ്പെടുത്തുമെന്നാണ് സൂചന. പല രാജ്യങ്ങളും യു.എസുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. ഇതും സ്വര്‍ണവില കുറഞ്ഞതിന് ഒരുകാരണമായി ചൂണ്ടിക്കാട്ടുന്നു.

ഏത് സ്വര്‍ണം വാങ്ങണം

സ്വര്‍ണം നിക്ഷേപമായി മാത്രം കാണുന്നവര്‍ക്ക് വാങ്ങാന്‍ നല്ലത് 24 കാരറ്റാണ്. ഇതില്‍ മറ്റു ലോഹങ്ങളുടെ അംശം ഉണ്ടാകില്ലെന്നതാണ് കാരണം. അതിനാല്‍ വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്ന് വലിയ നഷ്ടമില്ലാതെ ലഭിക്കുകയും ചെയ്യും. അതേസമയം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പ നല്‍കുന്നതിന് 22 കാരറ്റ് ആഭരണങ്ങളാണ് സ്വീകരിക്കുക.അതുകൊണ്ട് കേരളത്തില്‍ 22 കാരറ്റ് ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

 

 

Gold prices in Kerala show a slight increase today after a period of decline, even as international markets report a drop. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  3 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  3 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  3 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  3 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  3 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  3 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  3 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  3 days ago