HOME
DETAILS

ക്രിക്കറ്റ് കളിക്കിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

  
Sabiksabil
April 29 2025 | 12:04 PM

Youth Lynched by Mob in Mangaluru for Allegedly Shouting Pakistan Zindabad During Cricket Match

 

മംഗളൂരു: കർണാടകയിലെ മംഗളൂരു ബത്രയിൽ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് പാകിസ്താനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്ന ആരോപണമാണ് സംഭവത്തിന് കാരണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

15 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. ആക്രമണത്തിൽ 25-ഓളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. “സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണ്. ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല,” ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, കർണാടക സ്വദേശിയോ അതോ മറ്റൊരു സംസ്ഥാനത്ത് നിന്നുള്ളവനോ എന്നും വ്യക്തമല്ല.

ഞായറാഴ്ച വൈകീട്ട് 5:30-നാണ് ക്ഷേത്രത്തിന് സമീപം മൃതദേഹം കണ്ടെത്തിയത് മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. “ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്. എന്നാൽ, ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് നേരെ ആക്രമണം നടന്നതായി മനസ്സിലായി,” അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ആന്തരിക രക്തസ്രാവവും തുടർച്ചയായ മർദനവുമാണ് മരണകാരണം. യുവാവിന്റെ ശരീരത്തിൽ നിരവധി മുറിവുകളും പരിക്കുകളും കണ്ടെത്തി. സമയോചിതമായ വൈദ്യസഹായം ലഭിക്കാത്തതും മരണത്തിന് കാരണമായെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു.

മംഗളൂരുവിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്, കമ്മീഷണർ പറഞ്ഞു. കേസിൽ ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുറ്റക്കാർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം, 4 പേർക്ക് പരിക്ക്

National
  •  8 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  8 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  8 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  8 days ago