HOME
DETAILS

പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

  
Web Desk
May 01 2025 | 06:05 AM

leopard-teeth-case-new update no-prima-facie-case-of-crime-against-rapper-vedan

തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലെന്ന് കോടതി പറഞ്ഞു

റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂര്‍ ജെഎഫ്എംസി കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ റാപ്പര്‍ വേടന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാദികളോടെയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.

കേരളം വിട്ട് പുറത്ത് പോകരുത്, ഏഴ് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, എല്ലാ വ്യാഴാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണം എന്നീ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

അതേസമയം പുലിപ്പല്ല് പതിച്ച മാല തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന് വേടന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല സാധാരണക്കാരനായ ഒരാള്‍ക്ക് പുലിപ്പല്ല് കണ്ടാല്‍ എങ്ങനെയാണ് തിരിച്ചറിയുകയെന്നും, മൃഗവേട്ട കേസില്‍ നിലനില്‍ക്കില്ലെന്നും വേടന്‍ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ വേടന്‍ രാജ്യം വിടാനും, തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് വനം വകുപ്പിന്റെ വാദം. നേരത്തെ മൃഗവേട്ടയടക്കം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് വനം വകുപ്പ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ കേസെടുത്തത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലെന്നുമുളള വാദമാണ് കോടതിയിലും വേടന്‍ ഉയര്‍ത്തിയത്. പുലിപ്പല്ലിന്റെ ശാസ്ത്രീയ പരിശോധന നടന്നില്ലെന്ന വാദവും ഉയര്‍ത്തി. കഞ്ചാവ് ഉപയോഗം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ‌പി‌എൽ നടത്തിയാൽ രക്തപ്പുഴകൾ ഒഴുകും; ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി

Others
  •  16 hours ago
No Image

നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു

National
  •  17 hours ago
No Image

നിപ; ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആറുപേരുടെ ഫലം നെഗറ്റീവ്

Kerala
  •  17 hours ago
No Image

കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ

Kerala
  •  17 hours ago
No Image

എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം

Kerala
  •  18 hours ago
No Image

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി

Kerala
  •  18 hours ago
No Image

സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ

Saudi-arabia
  •  19 hours ago
No Image

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

National
  •  20 hours ago
No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  21 hours ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  21 hours ago