HOME
DETAILS

കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്

  
Shaheer
May 02 2025 | 03:05 AM

Nurse Couple Found Dead in Kuwait Police Say Husband Killed Wife Then Died by Suicide

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് ദമ്പതികളെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിലെ മലയാളി പ്രവാസി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് നഴ്‌സ് ദമ്പതികളുടെ മരണവാര്‍ത്ത പുറത്തറിഞ്ഞത്. എറണാംകുളം സ്വദേശികളായ സൂരജും ബിന്‍സിയുമാണ് മരണപ്പെട്ടത്. 

അബ്ബാസിയ സ്വാദ് റെസ്റ്ററന്റ് സമീപത്തുള്ള ഫ്‌ളാറ്റിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. 

ഇരുവരും തമ്മില്‍ വഴക്കിടന്നത് കേട്ട അയല്‍വാസികള്‍ ഫ്‌ളാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിച്ചു. സെക്യൂരിറ്റി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമിലേക്ക് വിളിച്ച് അറിയിച്ചു.  തുടര്‍ന്ന് പൊലിസ് എത്തി വാതില്‍ മുട്ടിയപ്പോള്‍ തുറക്കാത്തതിനാല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ ഡോര്‍ ചവിട്ടി പൊളിക്കുകയായിരുന്നു. തുടര്‍ന്ന് അകത്തു കയറിയപ്പോഴാണ് ഫ്‌ളാറ്റില്‍ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടത്.

കഴുത്തറുത്ത നിലയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ രക്തം ഹാളാകെ നിറഞ്ഞിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ദമ്പതികള്‍ രാത്രിയില്‍ വഴക്കിടുന്നതും ഭാര്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. വാതില്‍ അകത്തു നിന്നു പൂട്ടിയതിനാല്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെയാണ് ഇരുവരും മക്കളായ ഈവ്‌ലിനെയും എയ്ഡനെയും നാട്ടിലാക്കി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു ശേഷം നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

A nurse couple was found dead in Kuwait in a suspected murder-suicide. Police reports indicate the husband killed his wife before taking his own life. Investigation is ongoing.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago