HOME
DETAILS

പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ

  
Web Desk
May 02 2025 | 03:05 AM

Israels Blockade Pushes Gaza into Famine as Civilian Death Toll Rises

ഗസ്സയില്‍ പട്ടിണിയെ ആയുധമാക്കുന്നുവെന്ന് ലോകം മുഴുവന്‍ വിമര്‍ശിച്ചിട്ടും നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ല ഇസ്‌റാഈല്‍. കടുത്ത പട്ടിണിയില്‍ മുക്കിയും വിശന്നു തളര്‍ന്നവര്‍ക്ക് മേല്‍ ബോംബ് വര്‍ഷിച്ചും ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നത് തുടരുകയാണ് ഇസ്‌റാഈല്‍. വെള്ളിയാഴ്ചയും കനത്ത ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരുനേരത്തെ ആഹാരമോ കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. പത്തു ലക്ഷത്തിലേറെ മനുഷ്യര്‍ പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാനുഷിക ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്റാഈലിനാണ്. ഭക്ഷണം, മരുന്ന്, ശുദ്ധജലം എന്നിവയുടെ അഭാവം മൂലം ലക്ഷക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ജീവന്‍ അപകടത്തിലാക്കിയതിന്റേയും പൂര്‍ണ ഉത്തരവാദിത്തം ഇസ്റാഈലിന് മാത്രമാണ്- ഗസ്സ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി.

ഭക്ഷണം ഉള്‍പെടെ അവശ്യ വസ്തുക്കള്‍ക്ക് ഇസ്‌റാഈല്‍ ഏര്‍പെടുത്തിയ ഉപരോധം 60 ദിവസം പിന്നിട്ടിരിക്കുന്നു. കടലാമയുടെ ഭക്ഷണമൊക്കെയാണ് ഇപ്പോള്‍ ഗസ്സന്‍ ജനത ഭക്ഷിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പേടിയായിരുന്നു കടലാമയെ. എന്നാല്‍ അതിന്റെ മാംസം ഏറെ രുചികരമാണെന്ന് പറഞ്ഞ് ഞങ്ങള്‍ അവരെ അത് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ്- ഗസ്സയില്‍ നിന്നുള്ള മാജിദ ഖാന്‍ പറയുന്നു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കു നേരെ ഇസ്‌റാഈലി പട്ടാളക്കാര്‍ വെടിവെക്കും. എല്ലാ ദിവസവും ഇതാണ് അവസ്ഥ.  

ആക്രമണം തുടരുന്ന ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ പട്ടിണിമരണം അടിച്ചേല്‍പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിണി മൂലം ഫലസ്തീനികള്‍ മരണത്തോട് മല്ലിടുകയാണെന്നും ഗസ്സയിലെങ്ങും പട്ടിണി വ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി(യു.എന്‍.ആര്‍.ഡബ്ല്യു.എ) പറയുന്നു. ചാരിറ്റി സംഘടനകളുടെ ഭക്ഷണവിതരണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തിനായി കേഴുന്ന ദൃശ്യമാണ് കാണാന്‍ കഴിയുന്നത്. ഭക്ഷ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ ഇസ്റാഈല്‍ ഗസ്സയ്ക്കു പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ഗസ്സയിലുള്ള തങ്ങളുടെ കരുതല്‍ ഭക്ഷ്യശേഖരം പൂര്‍ണമായും തീര്‍ന്നുവെന്നും യു.എന്‍ റിലീഫ് ഏജന്‍സി അറിയിക്കുന്നു. മരുന്ന് ക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

 ഫലസ്തീനികള്‍ക്കായുള്ള യു.എന്‍ അഭയാര്‍ഥി എജന്‍സിയുടെ പ്രവര്‍ത്തനം ഗസ്സയില്‍ നിരോധിക്കാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലീഗല്‍ അഡൈ്വസര്‍ ജോഷ്വ സിമ്മണ്‍സാണ്‌ലോക കോടതി മുമ്പാകെ പ്രസ്താവിച്ചത്. യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തടഞ്ഞതോടെയാണ് ഗസ്സയില്‍ പട്ടിണി വര്‍ധിച്ചതും. യുദ്ധവേളയില്‍ പോഷകക്കുറവു മൂലം 52 പേര്‍ക്കാണ് ഗസ്സയില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നും അവരില്‍ അമ്പതും കുട്ടികളാണെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഗസ്സയില്‍ ഒക്ടോബര്‍ ഏഴു മുതല്‍ 52,418 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 118,091 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേ സമയം, മരണം 61,700 കടക്കുമെന്ന് ഗസ്സ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടുന്നു.

 

Despite global criticism, Israel continues its blockade on Gaza, leading to severe famine and civilian casualties. Over one million people face hunger, with thousands of children suffering from malnutrition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  4 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  5 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  5 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  5 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  6 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  6 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  6 hours ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  6 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക: അത്യാഹിത വിഭാഗം ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  7 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  7 hours ago