മത്സ്യഫെഡിൽ കൺസൾട്ടന്റ്; അരലക്ഷം ശമ്പളം നാട്ടിൽ വാങ്ങാം; ഈ യോഗ്യതയുണ്ടോ?
കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ഡെവലപ്‌മെന്റ് (മത്സ്യഫെഡ്) ൽ ജോലി നേടാൻ അവസരം. ഐടി കൺസൾട്ടന്റ് തസ്തികയിൽ കരാർ നിയമനമാണ് നടക്കുക. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ മെയ് മൂന്നിന് മുൻപായി അപേക്ഷകൾ തിരുവനന്തപുരത്തെ മത്സ്യഫെഡ് ഓഫീസിൽ എത്തിക്കണം.
തസ്തിക & ഒഴിവ്
മത്സ്യഫെഡിന് കീഴിൽ ഐടി കൺസൾട്ടന്റ് നിയമനം. ആകെ ഒഴിവുകൾ 01. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.
യോഗ്യത
എംസിഎ/ ബിടെക്/ എംടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി OR തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രോഗ്രാമിങ്, സോഫ്റ്റ് വെയർ ഡവലപ്‌മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, ഓഫീസ് ഓട്ടോമേഷൻ എന്നിവ കൈകാര്യം ചെയ്ത് 15 വർഷത്തെ പരിചയം ആവശ്യമാണ്.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കും.
അപേക്ഷ
താൽപര്യമുള്ളവർ മത്സ്യഫെഡ് വെബ്‌സൈറ്റ് സന്ദർശിച്ച് കരിയർ പോർട്ടലിൽ നൽകിയിട്ടുള്ള ഐടി കൺസൾട്ടന്റ് വിജ്ഞാപനം കാണുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് യോഗ്യത, എക്‌സ്പീരിയൻസ്, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി മെയ് 03നകം മത്സ്യഫെഡ് തിരുവനന്തപുരം ഓഫീസിൽ എത്തിക്കണം. അപേക്ഷയുടെ പുറത്ത് Application for the post of Consultatn (IT) എന്ന് രേഖപ്പെടുത്തണം. അപൂർണ്ണമായതോ, തെറ്റായ വിവരങ്ങൾ നൽകുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് നിങ്ങളുടെ സംശയങ്ങൾ തീർക്കുക.
വിജ്ഞാപനം: Click
അപേക്ഷ അയക്കേണ്ട വിലാസം: The Managing
Director, Kerala State Co-Operative Federation for Fisheries Development Limited
(MATSYAFED), Kamaleswaram, Manacadu, Thiruvananthapuram - Pin: 695009.
Kerala State Cooperative Federation for Fisheries Development (Matsyafed) IT Consultant recruitment on a contract basis candidates should submit their applications to the Matsyafed office in Thiruvananthapuram before May 3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."