HOME
DETAILS

ഇനി വിട്ടുവീഴ്ചയില്ല; ഭീകരതയെ പിഴുതെറിയാൻ 'പ്രഹാർ' പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

  
February 24, 2026 | 1:47 AM

india unveils prahaar first comprehensive counter-terrorism policy

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സമഗ്ര ഭീകരവിരുദ്ധ നയം 'പ്രഹാർ' കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതിർത്തി കടന്നുള്ള പതിവു ഭീകരപ്രവർത്തനത്തിനുപുറമെ, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ പുതിയ ഭീഷണികളെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തീവ്രവാദത്തിന് മതമോ ദേശീയതയോ സമുദായമോ ഇല്ലെന്നും അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നുമുള്ള ഇന്ത്യയുടെ 'വിട്ടുവീഴ്ചയില്ലാ' നയം അടിവരയിടുന്നതാണ് പ്രഹാർ എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പഞ്ചാബ്, ജമ്മു കശ്മിർ എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നത് വലിയ ആശങ്കയാണ്. ഇതിനൊപ്പം ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴിയുള്ള ഫണ്ടിങും ഈസംവിധാനം വഴി നിരീക്ഷിക്കും. കര, കടൽ, ആകാശം എന്നീ മൂന്ന് മേഖലകളിലൂടെയുമുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യ സുസജ്ജമാണെന്ന് നയം അവകാശപ്പെടുന്നു. 

റെയിൽവേ, വൈദ്യുതി, വ്യോമയാനം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് പ്രത്യേക സുരക്ഷാ കവചം ഒരുക്കും. മൾട്ടി ഏജൻസി സെന്റർ, ഇന്റലിജൻസ് ബ്യൂറോയ്ക്ക് കീഴിലുള്ള ജോയിന്റ് ടാസ്‌ക് ഫോഴ്സ് ഓൺ ഇന്റലിജൻസ് എന്നിവ ഏകോപനത്തിന് നേതൃത്വം നൽകും.
യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയാൻ പ്രത്യേക നടപടികൾ സ്വീകരിക്കും. മതനേതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി പൊലിസിങ്ങിലൂടെ ബോധവൽക്കരണം നടത്തും. തീവ്രവാദക്കേസിൽ ജയിലുകളിൽ കഴിയുന്നവർ മറ്റു തടവുകാരെ സ്വാധീനിക്കുന്നതു തടയാൻ കർശന നിരീക്ഷണവും ഏർപ്പെടുത്തും. എൻ.ഐ.എ, എൻ.എസ്.ജി എന്നിവയ്ക്കൊപ്പം സംസ്ഥാന പൊലിസിനെയും കൂടുതൽ സജ്ജമാക്കും.

The Indian government has introduced 'PRAHAAR', a comprehensive counter-terrorism policy, aiming to tackle traditional and modern threats, including cross-border terrorism, cyber attacks, drone misuse, and digital financial crimes, with a zero-tolerance approach.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  5 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  5 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  5 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  5 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  5 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  5 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  5 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  5 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  5 days ago