HOME
DETAILS

മരിച്ചത് പുക ശ്വസിച്ചോ ? അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ്, മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും കോഴിക്കോട്ടേക്ക്

  
Web Desk
May 03 2025 | 04:05 AM

Did They Die from Smoke Inhalation Police File Case for Unnatural Deaths Chief Minister and Health Minister Head to Kozhikode

 

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുക പരിഭ്രാന്തി ഉയർന്നതിനെ തുടർന്ന് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടർന്നും ശ്വാസംമുട്ടലുമാണ് മരണകാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി ഉന്നതതല മെഡിക്കൽ ബോർഡ് യോഗവും ഇന്ന് രാവിലെ 11 മണിക്ക് ചേരും. മുഖ്യമന്ത്രി പിണറായി വിജയനും ആരോ​ഗ്യ മന്ത്രി വീണ ജോർജ്ജും യോ​ഗത്തിൽ എത്തിച്ചേരും.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. മരണകാരണത്തെക്കുറിച്ചുള്ള സംശയങ്ങൾ പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ദൂരീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്ന കെട്ടിടം പൊലീസ് ഇതിനോടകം സീൽ ചെയ്തിട്ടുണ്ട്. കെട്ടിടത്തിലെ മരുന്നുകൾ മാറ്റുന്നതിന് പ്രിൻസിപ്പൽ പൊലീസിന്റെ സഹായം തേടി. ഇതിനായി അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റാനാണ് തീരുമാനം. 

അതിനിടെ, അപകടത്തെ തുടർന്ന് നിർധനരായ രോഗികൾ പ്രതിസന്ധിയിലായി. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ചികിത്സാ ചെലവ് താങ്ങാനാകാത്ത സ്ഥിതിയാണ്. കൊയിലാണ്ടി സ്വദേശിനി തങ്കയുടെ കുടുംബം ഇതുസംബന്ധിച്ച് പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും കടയിലെ ബോർഡ് ഇളകി വീണാണ് തങ്കയ്ക്ക് പരുക്കേറ്റത്. ഓപ്പറേഷന് വേണ്ട പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന കുടുംബം, തങ്കയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  15 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  16 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  17 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  17 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  18 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  18 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  18 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  18 hours ago
No Image

സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്

International
  •  18 hours ago