HOME
DETAILS

ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ: സെർജിയോ ബുസ്‌ക്വറ്റ്സ്

  
May 03 2025 | 08:05 AM

Sergio Busquets talks about Lionel Messi Importance of Teams Playing Football

അർജന്റൈൻ ഇതിഹാസം ലയണൽ മെസി കളിക്കുമ്പോൾ ടീമിലുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് താരം സെർജിയോ ബുസ്‌ക്വറ്റ്സ്. മെസി ടീമിലുണ്ടെങ്കിൽ ടീം മുഴുവനായും അദ്ദേഹത്തെ ആശ്രയിക്കുമെന്നാണ് സ്പാനിഷ് താരം അഭിപ്രായപ്പെട്ടത്. 

''മെസി ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ ആരും തന്നെ ആശ്രയിക്കാത്തതായി കാണില്ല. ലോകത്തിലെ ഏറ്റവും നിർണായകമായ താരമാണ് അദ്ദേഹം. ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. 100 ശതമാനം അല്ലെങ്കിലും അദ്ദേഹത്തെ ഞങ്ങൾ വലിയ രീതിയിൽ ആശ്രയിക്കേണ്ടതുണ്ട്. അദ്ദേഹം മത്സരങ്ങളിൽ എത്രത്തോളം ഇടപെടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഇത് അദ്ദേഹത്തിന് ടീമിനെ കൂടുതൽ സഹായിക്കാൻ സാധിക്കും'' സെർജിയോ ബുസ്‌ക്വറ്റ്സ് പറഞ്ഞു. 

നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ സീസണിൽ ഇന്റർ മയമിക്കായി ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. 

കോൺകാഫ് കപ്പിൽ നിന്നും ഇന്റർ മയാമി പുറത്തായിരുന്നു. സെമി ഫൈനലിൽ വാൻകൂവറിനെതിരെ പരാജയപ്പെട്ടതാണ് മെസിയും സംഘവും പുറത്തായത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വാൻകൂവറിന്റെ വിജയം. നിലവിൽ എംഎൽഎസ്സിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. ഒമ്പത് മത്സരങ്ങളിൽ നിന്നും അഞ്ചു ജയവും മൂന്ന് സമനിലയും ഒരു തോൽവിയും അടക്കം 18 പോയിന്റാണ് മയാമിക്കുള്ളത്. 

Sergio Busquets talks about Lionel Messi Importance of Teams Playing Football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  14 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  15 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  17 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  17 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  17 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  18 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  18 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  18 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  19 hours ago