HOME
DETAILS

ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം

  
May 03 2025 | 07:05 AM

Sharon Case Judge AM Basheer Who Sentenced Greeshma to Death Transferred

 

നെയ്യാറ്റിൻകര: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം. ആലപ്പുഴ എംഎസിടി (മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതിയിലേക്കാണ് സ്ഥലംമാറ്റം. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജിയായിരിക്കെ രണ്ട് കൊലക്കേസുകളിലായി നാല് പേർക്ക് അദ്ദേഹം തൂക്കുകയർ വിധിച്ചു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.

2024 മേയിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ ഒരു സ്ത്രീയും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് എ എം ബഷീർ വധശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചതോടെ, കേരളത്തിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയാണെന്ന പ്രത്യേകത എ എം ബഷീറിനുണ്ട്. എട്ട് മാസത്തിനിടെ നാല് കുറ്റവാളികൾക്കാണ് അദ്ദേഹം വധശിക്ഷ വിധിച്ചത്.

ഗ്രീഷ്മ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ്. പ്രായവും പഠനവും പരിഗണിക്കണമെന്ന് ഗ്രീഷ്മ കോടതിയിൽ അഭ്യർത്ഥിച്ചെങ്കിലും, നിയമം എല്ലാവർക്കും തുല്യമാണെന്ന് വ്യക്തമാക്കി ജഡ്ജി എ എം ബഷീർ വിധി പ്രസ്താവിച്ചു. “ഷാരോൺ അനുഭവിച്ചത് കൊടിയ വേദനയാണ്. സ്നേഹിക്കുന്നവരെപ്പോലും വിശ്വസിക്കാനാകില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകുന്നത്. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകുന്നതിന് നിയമം തടസ്സമല്ല,” കോടതി വിധിന്യായത്തിൽ പറഞ്ഞു.

​ഗ്രീഷ്മയ്ക്ക് മുമ്പ്, വിഴിഞ്ഞത്ത് വയോധികയെ സ്വർണാഭരണങ്ങൾക്കായി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ റഫീക്ക ബീവി ഉൾപ്പെടെ മൂന്ന് പേർക്ക് എ എം ബഷീർ വധശിക്ഷ വിധിച്ചിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം വിചാരണ കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നുവെന്ന പ്രത്യേകതയും ഷാരോൺ കേസിനുണ്ട്.

ന്യായാധിപൻ എന്നതിനൊപ്പം സാഹിത്യകാരനെന്ന നിലയിലും എ എം ബഷീർ പ്രശസ്തനാണ്. കോഴിക്കോട് സർക്കാർ ലോ കോളജിൽ വിദ്യാർഥിയായിരിക്കെ രചിച്ച ‘ഒരു പോരാളി ജനിക്കുന്നു’ എന്ന കഥാസമാഹാരമാണ് ആദ്യ കൃതി. ‘ഉറുപ്പ’, ‘റയട്ട് വിഡോസ്’, ‘പച്ച മനുഷ്യൻ’, ‘ജംറ’, ‘ജെ കേസ്’ എന്നിവയാണ് മറ്റ് പ്രധാന രചനകൾ.

തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ എ എം ബഷീർ 2002-ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായാണ് കരിയർ ആരംഭിച്ചത്. 2018-ലെ പ്രളയകാലത്ത് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ദേശീയ ശ്രദ്ധ നേടിയിരുന്നു.

നിലവിൽ കേരളത്തിലെ ജയിലുകളിൽ 35 പേർ വധശിക്ഷ കാത്ത് കഴിയുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ 23 പേരും, കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നാല് വീതവും, വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലും തിരുവനന്തപുരം വനിതാ ജയിലിലും രണ്ട് വീതം പ്രതികളുമുണ്ട്. സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെയും 1979-ൽ പൂജപ്പുരയിൽ അഴകേശനെയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  12 hours ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  12 hours ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  13 hours ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  13 hours ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  14 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  15 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  17 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  17 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  17 hours ago