മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
മംഗളുരു: രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ മക്കളെ ഉപയോഗിക്കുകയാണെന്ന് മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവ് സുഹാസ് ഷെട്ടിയുടെ പിതാവ്. മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നതെന്നും, കൊലയാളികളെ എത്രയും വേഗം പിടികൂടണമെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും കുടുംബം കുറ്റപ്പെടുത്തി.
' രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടത്തിനായി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ വെച്ച് സ്വന്തം മക്കള്‍ മരിക്കുമ്പോള്‍ അത് എങ്ങനെ സഹിക്കാന്‍ കഴിയും.
കുടുംബത്തിന്റെ നട്ടെല്ലാവേണ്ട നമ്മുടെ നിഷ്‌കളങ്കരായ കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോള്‍ എന്താണ് ലഭിച്ചത്. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളാണ് നമ്മള്‍,' സുഹാസ് ഷെട്ടിയുടെ പിതാവ് പറഞ്ഞു.
മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നത്. മകന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണം,' സുഹാസ് ഷെട്ടിയുടെ മാതാവ് പറഞ്ഞു. അന്വേഷണത്തിനിടെ മകന് വധഭീഷണി ഉണ്ടായിരുന്നതായി സുഹാസിന്റെ കുടുംബം വ്യക്തമാക്കി. കൂടാതെ കൊലപാതകത്തിന് പിന്നില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പക്ഷപാതമാണ് കാരണമെന്നും കുടുംബം ആരോപിച്ചു.
വ്യാഴാഴ്ച്ചയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെച്ച് കൊലചെയ്യപ്പെടുന്നത്. സൂറത് കല്‍ ഫാസില്‍ വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.
പിക്കപ്പ് വാനിലും കാറിലും എത്തിയ സംഘം സുഹാസ് ഷെട്ടിയും സുഹൃത്തുക്കളും സഞ്ചരിച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. മാരാകായുധങ്ങളുമായാണ് അക്രമികള്‍ സുഹാസിനെ ആക്രമിച്ചത്. ഉടനെ സമീപമുള്ള ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.
കൊലപാതകത്തില്‍ ബാജ്‌പെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."