HOME
DETAILS

മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം

  
May 03 2025 | 07:05 AM

bastian schweinsteiger praises psg coach luis enrique

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്ൻ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ പിഎസ്ജി യുസിഎല്ലിന്റെ സെമി ഫൈനലിൽ ആണ് എത്തിയിട്ടുള്ളത്. സെമിയിൽ ആദ്യ പാദത്തിൽ ആഴ്സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജി പരാജയപ്പെടുത്തിയിരുന്നു. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനായിരിക്കും ഈ സീസണിൽ പിഎസ്ജി ലക്ഷ്യം വെക്കുക. 

ഇപ്പോൾ പാരീസിന്റെ ഈ മികച്ച മുന്നേറ്റത്തിന് പിന്നാലെ ടീമിന്റെ പരിശീലകൻ ലൂയിസ് എൻറിക്വയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുമാകയാണ് ജർമൻ ഇതിഹാസം ബാസ്റ്റ്യൻ ഷെയ്ൻസ്റ്റീഗർ. പിഎസ്ജി ടീമിന്റെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്നാണ് ലൂയിസ് എൻറിക്വയെ ഷൈൻസ്റ്റീഗർ വിശേഷിപ്പിച്ചത്. 

''പിഎസ്ജിക്ക് നെയ്മർ ഉണ്ടായിരുന്നു, എംബാപ്പെ ഉണ്ടായിരുന്നു, മെസിയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു സൂപ്പർ സ്റ്റാർ ഇല്ലാത്ത ഈ ടീമിൽ കാര്യങ്ങൾ വളരെ മികച്ചതായി തോന്നുന്നു. എനിക്ക് തോന്നുന്നത് ഇ ടീമിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ലൂയിസ് എൻറിക്വെ ആണെന്നാണ്. അദ്ദേഹം ബാഴ്സലോണയുടെ പരിശീലകനായിരുന്ന സമയങ്ങളിൽ അത്ഭുതകരമായ പ്രകടനങ്ങളാണ് നടത്തിയത്. എല്ലാ താരങ്ങളുമായും അദ്ദേഹം ടീമിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതി അതിശയകരമാണ്'' ബാസ്‌റ്റിയൻ ഷൈൻസ്റ്റീഗർ പറഞ്ഞു. 

ഫ്രഞ്ച് ലീഗിലും ലൂയിസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പാരീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. 31 മത്സരങ്ങളിൽ നിന്നും 24 വിജയവും ആറ് സമനിലയും ഒരു തോൽവിയും അടക്കം 78 പോയിന്റാണ് പിഎസ്ജിയുടെ കൈവശമുള്ളത്. 

bastian schweinsteiger praises psg coach luis enrique



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  12 hours ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  12 hours ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  12 hours ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  13 hours ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകേപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  14 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  15 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  16 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  17 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  17 hours ago