HOME
DETAILS

ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്

  
Web Desk
May 06, 2025 | 1:18 AM

My Kerala Procession Thrills with Enthusiasm Exhibition to Be Inaugurated Today

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ വിളംബര ജാഥ നടന്നു.

ഇന്നു മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദർശനമേള നടക്കുന്നത്. കലക്ടറേറ്റിൽ നിന്ന് വൈകിട്ട് 4.30 ന് ആരംഭിച്ച ജാഥ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ പ്രദർശന നഗരിയായ ആലപ്പുഴ ബീച്ചിൽ സമാപിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും അണിനിരന്നു. ചെണ്ടമേളം, നാസിക് ഡോൾ, വനിത സംഘത്തിന്റെ ശിങ്കാരിമേളം, ബാൻഡ് മേളം, കഥകളി, തെയ്യം, ബഹുവർണ ബലൂണുകൾ, മുത്തുക്കുട, കുട്ടികളുടെ റോളർ സ്‌കേറ്റിംഗ്, ത്രിവർണ പതാക കയ്യിലേന്തിയ ഭാരതാംബ, വിവിധ രോഗങ്ങൾക്കെതിരെ സന്ദേശം നൽകുന്ന ആരോഗ്യ വകുപ്പിന്റെ നിശ്ചലദൃശ്യങ്ങൾ, പ്ലക്കാർഡുകൾ തുടങ്ങിയവ ജാഥയുടെ ആകർഷണമായി.

വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്ലക്കാഡുകളും പോസ്റ്ററുകളും ജാഥയിലണിനിരന്നു. പി.പി ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കലക്ടർ അലക്‌സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ.കെ ജയമ്മ, എ.ഡി.എം ആശ സി. എബ്രഹാം, സബ് കലക്ടർ സമീർ കിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.എസ് സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ജാഥക്ക് നേതൃത്വമേകി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ, കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, എൻ.സി.സി കേഡറ്റുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അണിനിരന്നു. ഏഴ് ദിവസം നീളുന്ന പ്രദർശനം ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴ ബീച്ചിലെ വേദിയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  4 hours ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  5 hours ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  5 hours ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  5 hours ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  5 hours ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  5 hours ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  6 hours ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  6 hours ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  6 hours ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  6 hours ago