HOME
DETAILS
MAL
കേരളത്തില്‍ തൊഴിലാളി പണിമുടക്കില്ല: മന്ത്രി ജയരാജന്
backup
September 04 2016 | 19:09 PM
കണ്ണൂര്‍: കേരളത്തിലെ വ്യവസായ മേഖലയില്‍ ഇപ്പോള്‍ തൊഴിലാളി പണിമുടക്കില്ലെന്നു മന്ത്രി ഇ.പി ജയരാജന്. വ്യവസായം ഉണ്ടായാലേ തൊഴില്‍ നിലനില്‍ക്കൂ എന്ന കാര്യത്തില്‍ തൊഴിലാളികള്‍ ബോധവാന്മാരാണ്. ഉടമകള്‍ക്കു യൂനിയനുകള്‍ അനുകൂലമാണ്.
മികച്ച ചെറുപ്പക്കാര്‍ മാനേജ്മെന്റ് തലപ്പത്ത് എത്തിയതോടെ പ്രശ്നങ്ങള്‍ കുറവാണ്. കേരളത്തില്‍ നിക്ഷേപകര്‍ക്കു നല്ല കാലമാണെന്നും കണ്ണൂര്‍ വേവ്സിന്റെ ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."