HOME
DETAILS

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

  
Web Desk
October 22, 2024 | 10:21 AM

mayor-arya-rajendran-ksrtc-driver-yadu-dispute-prosecution-against-yadu

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. മേയര്‍ക്കെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഈ മാസം 30ന് വിധി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പറയും. പൊലിസ് റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസില്‍ യാത്രക്കാരായിരുന്ന രണ്ടു പേരുടെ മൊഴിയെടുത്തു. കൃത്യം നേരില്‍ കണ്ട മൂന്നു ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിള്‍ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, സി.സി.ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ശേഖരിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നു പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി പറഞ്ഞു. യദു ഇത്തരം ഹരജികള്‍ ഫയല്‍ ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തത്.  

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  2 days ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  2 days ago