HOME
DETAILS

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

  
Web Desk
October 22, 2024 | 8:53 AM

Lulu group- IPO Primary Share Sale Process Begins

അബൂദബി: റീട്ടെയ്ല്‍ രംഗത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് അബൂദബിയില്‍ തുടക്കമായി. ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ യൂസഫലി പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് ദൂസിത് ഥാനി ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു. 

ലുലു റീട്ടെയ്‌ലിന്റെ 2.58 ബില്യണ്‍ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. അബൂദബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. ജി.സി.സിയിലെ 6 രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ ഓഹരി പങ്കാളിത്തത്തില്‍ ഭാഗമാകാന്‍ പൊതുനിക്ഷേപകര്‍ക്ക് അവസരം തുറന്നത് റീട്ടെയ്ല്‍ രംഗത്തും പുതിയ ഉണര്‍വിന് വഴിവയ്ക്കും.

ഐപിഒ ആരംഭിക്കുന്ന ഒക്ടോബര്‍ 28ന് ഓഹരി വില പ്രഖ്യാപിക്കും. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും നവംബര്‍ 5 വരെ ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാം. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച വിവരം ലഭിക്കും.  നവംബര്‍ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ല്‍ നിക്ഷേപകര്ക്കായി 10 ശതമാനം ഓഹരികള്‍ നീക്കിവച്ചിരിക്കുന്നത്.

89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്ക്കും(ക്യുഐപി) ഒരു ശതമാനം ജീവനക്കാര്ക്കുമായി നിശ്ചയിച്ചിട്ടുണ്ട്. അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്‌സ് എന്‍. ബി.ഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബൈ ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേര്‍മസ് യുഎഇ, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, മാഷ്‌റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

ലുലു ഗ്രൂപ്പിന്റെ യാത്രയില്‍ പങ്കുചേരാന്‍ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുെവന്നും ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകര്‍ക്കായി ലുലു വാതില്‍ തുറക്കുന്നത്. സിസ്റ്റമാറ്റിക്കായ റീട്ടെയ്ല്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ല്‍ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്. മികച്ച സേവനങ്ങളിലൂടെ യുഎഇയ്ക്ക് പുറമേ മറ്റ് ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു സാന്നിദ്ധ്യം വിപുലമാക്കി. നഗരങ്ങള്‍ക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയ്ല്‍ സേവനം വ്യാപിപ്പിച്ചു. ജിസിസിയിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയില്‍ അതിവേഗം വളരുന്നതുമായ റീട്ടെയ്ല്‍ ശൃംഖലയാണ് ഇന്ന് ലുലു.

ഗള്‍ഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളര്‍ച്ചയ്ക്ക് കരുത്തേകി. 19ലധികം രാജ്യങ്ങളിലെ  ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ വഴി 85 ലധികം രാഷ്ട്രങ്ങളിലെ ആഗോള ഉത്പന്നങ്ങള്‍ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റ്, എക്‌സ്പ്രസ് സ്റ്റോറുകള്‍, മിനി മാര്‍ക്കറ്റുകള്‍ എന്നിവയിലൂടെ ജിസിസിയിലെ ആറ് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കി അവരുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ് ലുലു. ഇ കൊമേഴ്‌സ്, വെബ്‌സൈറ്റ് അടക്കം ഓണ്‍ലൈന്‍ സാന്നിദ്ധ്യത്തിലൂടെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ലുലു. മൂന്ന് ലക്ഷത്തിലധികം പേര്‍ ലുലുവിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ഭാഗമാണ്. സുസ്ഥിര വികസനമടക്കമുള്ള ലുലുവിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും'' എം.എ യൂസഫലി കൂട്ടിചേര്‍ത്തു.

ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും  തുടക്കമായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഐപിഒ ആണ് ലുലുവിന്റേത്. അബുദാബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ)  2020ല്‍ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പില്‍ നടത്തി ഇരുപത് ശതമാനം ഓഹരികള്‍ നേടിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പൊതുനിക്ഷേപകര്‍ക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആന്‍ഡ് കോയാണ് 2022 മുതല്‍ ലുലു റീട്ടെയ്ല്‍ ഐപിഒയുടെ ധനകാര്യ ഉപദേശകര്‍.

2023ലെ കണക്കുപ്രകാരം 7.3 ബില്യണ്‍ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്. ജിസിസിയില്‍ മാത്രം 240 ലധികം സ്റ്റോറുകള്‍. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയില്‍ ലുലുവിന്റെ ഭാഗമാണ്. ഇതില്‍ നല്ലൊരു പങ്കും മലയാളികള്‍. ജിസിസിയിലും രാജ്യാന്തര തലത്തിലും കൂടുതല്‍ വിപണി വിപുലീകരണത്തിന് ഊര്‍ജ്ജമേകുന്നത് കൂടിയാണ് പുതിയ ഓഹരി പങ്കാളികളുടെ സാന്നിദ്ധ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  20 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  20 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  20 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  20 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  20 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  20 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  20 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  20 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  20 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  20 days ago