മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: മദ്‌റസകള്‍ക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ഉത്തരവിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും ബാലാവകാശ കമ്മീഷനോട് സുപ്രിംകോടതി ചോദിച്ചു. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്?. അതിന് പിന്നില്‍ എന്താണ് താത്പര്യം? മറ്റ് മതവിഭാഗത്തിന്റെ കാര്യത്തില്‍ ഇതേ താത്പര്യമില്ലേയെന്നും കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.
ഉത്തര്‍പ്രദേശ് മദ്‌റസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മതപഠനം ഭരണഘടന വിലക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി.
Why the Concern Only Regarding Madrasas? Supreme Court Criticizes Central Child Rights Commission"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."