നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്
കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്. ഭാര്യയുടെയും സഹോദരന്റയും നമ്പറുകളാണ് പുലര്‍ച്ചെ 4.58 ന് വാട്സ്ആപ്പില്‍ അയച്ചത്. ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തി.
നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നാണ്(ചൊവ്വാഴ്ച) പുറത്തുവന്നത്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റ് മുറിവുകളോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
നവീന്‍ ബാബു ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. ഫയല്‍ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."