വിളവെടുപ്പിനൊരുങ്ങി കൂര്‍ക്ക പാടങ്ങള്‍
ചെറുതുരുത്തി: നെല്‍കൃഷിയില്‍ നിന്നകന്ന് കൂര്‍ക്ക കൃഷിയുടെ സമൃദ്ധിയിലേക്ക് വഴിമാറി ഹരിതാഭമായ പാടശേഖരങ്ങള്‍ വിളവെടുപ്പിനൊരുങ്ങുന്നു കാലാവസ്ഥ വ്യതിയാനം കൂര്‍ക്ക കൃഷിയേയും ബാധിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിളവെടുപ്പും നേരത്തെയാവുകയായിരുന്നു. ഓണക്കാലത്ത് വന്‍ ഡിമാന്റാണ് കൂര്ക്കക്ക്. ഇപ്പോള്‍ കിലോ നൂറിലെത്തി നില്ക്കുന്നു. വരവൂര്‍ പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്. കാര്ളിമുക്കില് മാത്രം 75 ഏക്കര്‍ സ്ഥലത്താണ് കൃഷി. വിരുപ്പ് നെല്‍കൃഷി ഉപേക്ഷിച്ചാണ് കര്‍ഷകര്‍ കൂട്ടത്തോടെ കൂര്‍ക്ക കൃഷിയിലേക്ക് വഴിമാറിയത്. വിരുപ്പ് കൃഷി തങ്ങള്‍ വലിയ സാമ്പത്തിക ബാധ്യത സമ്മാനിക്കുകയാണെന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു ചുവട് മാറ്റം.
കൂര്‍ക്ക കൃഷി വിളവെടുത്താലുടന് മുണ്ടകന്‍ നെല്‍കൃഷി ചെയ്യാമെന്നതും കര്‍ഷകര്‍ക്ക് ആശ്വാസവും, ആഹ്ലാദവും പകരുന്നു. ഓണ വിപണിയില്‍ കൂര്ക്കക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും ജൈവ വളമുപയോഗിച്ച് നടത്തുന്ന കൂര്‍ക്കയുടെ സ്വാദ് ഏറെ പേരെ ആകര്‍ഷിക്കുന്നതാണ് വിദേശത്തേക്ക് പോലും കേരളത്തിന്റെ കൂര്‍ക്ക കയറ്റിയക്കപ്പെടുന്നുവെന്നതും നാടന്‍ കൂര്‍ക്കയുടെ മഹനീയത വിളിച്ചോതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."