HOME
DETAILS

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട യമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി

  
Web Desk
May 17 2025 | 15:05 PM

Child Pornography Case Yemeni National Sentenced in Kerala Court After Forensic Proof Confirms Viewing Illegal Content

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ കണ്ടതിന് യമന്‍ സ്വദേശി അബ്ദുള്ള അലി അബ്ദോ അല്‍ ഹദാദിന് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് പ്രതിക്ക് കോടതി പിരിയുന്നതുവരെയുള്ള തടവും 10,000 രൂപ പിഴയും വിധിച്ചത്.

സംഭവം എങ്ങനെ പുറത്തുവന്നു?

2020 ഡിസംബർ 27ന് ഉച്ചയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടതായി ലഭിച്ച രഹസ്യവിവരം അടിസ്ഥാനമാക്കി സൈബർ സെൽ വഞ്ചിയൂർ പോലീസുമായി സംയുക്തമായി നടപടി സ്വീകരിച്ചു. പ്രതി ജോലി ചെയ്തിരുന്ന ഈഞ്ചയ്ക്കലിലെ റെസ്റ്റോറന്റിൽ പോലീസ് പരിശോധന നടത്തിയപ്പോൾ, തുടക്കത്തിൽ ഫോണിൽ നിന്ന് അസാധാരണമായ ഫയലുകൾ കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ കേസ് ആദ്യം നിർത്തിവച്ചു.

ശാസ്ത്രീയ പരിശോധന 

പിന്നീട് ഫോൺ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുകയും നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയുടെ മൊബൈലിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വീണ്ടെടുത്തത് കേസിനെ വഴിതിരിച്ചു. ഇത്തരം കേസുകളിൽ കുട്ടികളുടെ പ്രായം തെളിയിക്കപ്പെടേണ്ടതുണ്ട്. ഇവിടെ വീഡിയോകളിലെ കുട്ടികൾ പ്രായപൂർത്തിയായിട്ടില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

തെളിവുകളും വിസ്താരവും

കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും രണ്ട് തോണ്ടി വസ്തുക്കളും കോടതിയിൽ ഹാജരാക്കി. വഞ്ചിയൂർ പോലീസ് ഉദ്യോഗസ്ഥരായ എസ്. ഉമേഷ്,വി.വി. ദീപിൻ പ്രധാന സാക്ഷികളായി ഹാജരായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ പ്രോസിക്യൂഷനെ പ്രതിനിധീകരിച്ചു.

കുട്ടികളുടെ അശ്ലീലമായ ഉള്ളടക്കം കൈവശം വെക്കുന്നതും കാണുന്നതും POCSO ആക്ടും IT ആക്ടും പ്രകാരം ഗുരുതരമായ കുറ്റമാണ്. ശാസ്ത്രീയ തെളിവുകൾ മതിയായാൽ പ്രവാസികളായാലും നിയമത്തിൽ നിന്ന് രക്ഷപ്പെടാനാകില്ല എന്നതിന്റെ ഉദാഹരണമാണ് ഈ വിധി.

A Yemeni national, Abdullah Ali Abdo Al Hadad, was found guilty by a Thiruvananthapuram fast-track court for watching child pornography on his mobile phone. The incident was reported in December 2020, and although initial searches found nothing, forensic analysis later recovered videos of minors. Based on this evidence, the court sentenced him to simple imprisonment until the rising of the court and a fine of ₹10,000.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-05-2025

PSC/UPSC
  •  6 hours ago
No Image

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; എം.ആര്‍. അജിത് കുമാര്‍ തിരിച്ചെത്തി, സായുധ സേന എഡിജിപിയായി നിയമനം

Kerala
  •  7 hours ago
No Image

ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ 

National
  •  7 hours ago
No Image

ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന

International
  •  7 hours ago
No Image

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി

National
  •  8 hours ago
No Image

എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ

Kerala
  •  8 hours ago
No Image

ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ

National
  •  10 hours ago
No Image

കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Kerala
  •  10 hours ago
No Image

ബെംഗളൂരുവിൽ ഷൂ റാക്ക് പുറത്ത് വെച്ചതിന് താമസക്കാരന് 8 മാസത്തിൽ 24,000 രൂപ പിഴ; ഇനി മുതൽ ദിവസേന 200 രൂപ പിഴ

National
  •  10 hours ago