HOME
DETAILS

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

  
Web Desk
May 17 2025 | 09:05 AM

Major Setback for Kejriwal as 13 AAP Councilors Resign

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കക്ഷി നേതാവായിരുന്ന എ.എ.പി.യുടെ മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. 

ഗോയലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, ആദര്‍ശ് നഗറില്‍ നിന്ന് എഎപി ടിക്കറ്റില്‍ ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പാണ് ഈ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 25 വര്‍ഷമായി മുനിസിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ഗോയല്‍ 2021ലാണ് കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലേക്ക് ചേക്കേറിയത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് ബിജെപി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) നിയന്ത്രണം തിരിച്ചുപിടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ടതിന് ശേഷം, ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടരുകയാണ്.

പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കുന്നതിനായി, മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടി ഒരു സംഘടനാ അഴിച്ചുപണി നടത്തിയിരുന്നു. മുന്‍ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡല്‍ഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിന്റെ ചുമതല മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കാണ്.

In a significant political blow, 13 councilors from the Aam Aadmi Party have resigned, posing a major challenge to Arvind Kejriwal’s leadership and the party’s stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്തെ ആധിപത്യം തുടരും; തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേഴ്‌സ്

qatar
  •  a day ago
No Image

വ്യക്തിഗത രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക: ഉംറ തീര്‍ത്ഥാടകരോട് സഊദി അറേബ്യ 

Saudi-arabia
  •  a day ago
No Image

ഗുജറാത്ത് കലാപമുണ്ടായപ്പോൾ മോദി രാജിവെച്ചോ? ഖേദം പോലും പ്രകടിപ്പിച്ചില്ല; മോദി രാജിവെക്കട്ടെ എന്നിട്ടാകാം ചിന്നസ്വാമി ദുരന്തത്തിലെ തന്റെ രാജിയെന്ന് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന 

Business
  •  a day ago
No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

uae
  •  a day ago
No Image

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു

Kerala
  •  a day ago
No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  a day ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  a day ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  a day ago