HOME
DETAILS

എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ

  
Web Desk
May 17 2025 | 16:05 PM

I Have My Own Value Cannot Be Easily Insulted Will Fulfill a Citizens Duty by Leading All-Party Delegation Shashi Tharoor

 

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അഭിമാനകരമായി കാണുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. രാഷ്ട്രീയത്തിന് പ്രസക്തി രാഷ്ട്രം നിലനിൽക്കുമ്പോൾ മാത്രമാണെന്നും ദേശസേവനം പൗരന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് ക്ഷണിച്ചതായും താൻ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും തരൂർ പറഞ്ഞു.

എനിക്ക് എന്റേതായ മൂല്യമുണ്ട്, ആർക്കും എന്നെ എളുപ്പത്തിൽ അപമാനിക്കാനാവില്ല. 88 മണിക്കൂർ നീണ്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം കാണുന്നില്ല. രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോൾ ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റും,” തരൂർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നിർദേശിച്ച നാല് പേരുകളുടെ പട്ടികയിൽ തരൂരിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗെഗോയി, സയ്ദ് നാസർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ പുറത്തിറക്കിയ പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തി.

പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളെ ശശി തരൂർ ഉൾപ്പെടെയുള്ളവർ നയിക്കും. എൻഡിഎയിൽ നിന്ന് ബിജെപിയുടെ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ കനിമൊഴി, എൻസിപിയുടെ സുപ്രിയ സുലേ എന്നിവരും സംഘങ്ങളെ നയിക്കും.

കേന്ദ്രമന്ത്രി കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് പ്രതിനിധി സംഘത്തിലേക്ക് പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നാല് പേരുകൾ നിർദേശിച്ചു. എന്നാൽ, തരൂർ നേരത്തെ ഇന്ത്യ-പാക് വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയതിന് താക്കീത് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് തരൂർ നിഷേധിച്ചിരുന്നു.

വിവാദങ്ങൾക്കിടയിലാണ് മോദി സർക്കാർ തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്. കോൺഗ്രസ് വക്താവ് ജയറാം രമേഷ്, പാർട്ടി നിർദേശിച്ച പേര് പട്ടിക എക്സിൽ പങ്കുവെച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-05-2025

PSC/UPSC
  •  6 hours ago
No Image

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; എം.ആര്‍. അജിത് കുമാര്‍ തിരിച്ചെത്തി, സായുധ സേന എഡിജിപിയായി നിയമനം

Kerala
  •  6 hours ago
No Image

ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ 

National
  •  6 hours ago
No Image

ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന

International
  •  7 hours ago
No Image

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി

National
  •  7 hours ago
No Image

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട യമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി

Kerala
  •  8 hours ago
No Image

ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി

National
  •  8 hours ago
No Image

ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ

National
  •  9 hours ago
No Image

കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Kerala
  •  9 hours ago
No Image

ബെംഗളൂരുവിൽ ഷൂ റാക്ക് പുറത്ത് വെച്ചതിന് താമസക്കാരന് 8 മാസത്തിൽ 24,000 രൂപ പിഴ; ഇനി മുതൽ ദിവസേന 200 രൂപ പിഴ

National
  •  9 hours ago