
ഐപിഎല്ലിൽ അപൂർവ്വ നേട്ടവുമായി ഹിറ്റ്മാൻ ; നടന്നു കയറിയത് വിരാട് കോഹ്ലി ഒന്നാമനായ പട്ടികയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ. ടൂര്‍ണമെന്റില്‍ 7000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി രോഹിത് മാറിയിരിക്കുകയാണ്. വിരാട് കോഹ്‌ലി മാത്രമാണ് രോഹിത്തിന് മുന്നില്‍ ഈ നേട്ടം കൈവരിച്ച താരം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം എലിമിനേറ്ററില്‍ 81 റണ്‍സെടുത്ത് രോഹിത്ത് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. 50 പന്തിലാണ് താരം 81 റണ്‍സെടുത്തത്. വിരാടിന് 268 മത്സരങ്ങളില്‍ നിന്ന് 8618 ഐ.പി.എല്‍ റണ്‍സാണ് ഉള്ളത്. രോഹിത്തിന് ഇതുവരെ 7038 റണ്‍സാണ് നേടാനായിട്ടുള്ളത്.
മറ്റൊരു റെക്കോഡും രോഹിത്തിനെ തേടിയെത്തി. 300 സിക്‌സറുകള്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ക്രിസ് ഗെയിലിന് ശേഷം ഇത്രയും സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമായും ഹിറ്റ്മാന്‍ മാറി.
അതേസമയം ഇന്നലെ നടന്ന ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി. മത്സരത്തില്‍ 20 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ 228 റണ്‍സാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന്റെ ഇന്നിങ്സ് 208 റൺസിൽ അവസാനിച്ചു. 50 പന്തില്‍ 9 ഫോറും 4സിക്‌സും ഉള്‍പ്പെടെ 81 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ 47, സൂര്യകുമാര്‍ യാദവ് 33 എന്നിവരും മുംബൈക്കായി തിളങ്ങി. ഗുജറാത്തിനായി സായ് കിഷോര്‍, പ്രസിദ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍, മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ തുടക്കം തന്നെ പാളി മൂന്ന് റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്ത്. പിന്നീട് മികച്ച രീതിയില്‍ മുന്നോട്ടു പോകവെ കുശാല്‍ മെന്‍ഡിസ് ഹിറ്റ് വിക്കറ്റായതും ഗുജറാത്തിന് തിരിച്ചടിയായി. 49 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടിയ സായ് സുദര്‍ശനും, 24 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ് ഗുജറാത്തിന്റെ തോല്‍വി ഭാരം കുറച്ചത്. മുംബൈക്കായി ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് നേടിയപ്പോള്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ജസ്പ്രിത് ബുംമ്ര, അശ്വിനി കുമാര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബുമായാണ് മുംബൈ ഏറ്റുമുട്ടുക. ഈ മത്സരത്തിലെ വിജയികള്‍ ഫൈനലിലേക്ക് യോഗ്യത നേടും.
Rohit Sharma achieves a rare IPL milestone, joining Virat Kohli at the top of an elite list. Discover the latest cricket feat in the Indian Premier League!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ; ഖത്തറിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
qatar
• 10 hours ago
ആദ്യ കിരീടം സ്വപ്നം കാണുന്ന ബാംഗ്ലൂരിന് തിരിച്ചടി! സൂപ്പർതാരം ഫൈനലിൽ കളിക്കില്ല; റിപ്പോർട്ട്
Cricket
• 10 hours ago
പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്‌സോ കേസ് പ്രതി മുകേഷ് എം.നായര്‍; തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂള്‍ അധികൃരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
Kerala
• 10 hours ago
കുവൈത്തിൽ പെരുന്നാൾ നിസ്കാരം 5:03ന്
Kuwait
• 11 hours ago
ദ്വീപ് യാത്രക്കാർക്ക് തിരിച്ചടിയായി യാത്ര നിരക്ക് കുത്തനെകൂട്ടി; കൊച്ചി - ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് 40 ശതമാനത്തിലേറെ വർധിപ്പിച്ചു
Kerala
• 11 hours ago
സഹായത്തിനായി വരിനില്‍ക്കുന്നവരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍; സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍
International
• 11 hours ago
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതക്കുരുക്ക് ; അബൂദബിയിലേക്ക് പോകുന്നവർ ബദൽ റൂട്ടുകൾ ഉപയോഗപ്പെടുത്തണമെന്ന് ദുബൈ പൊലിസ്
uae
• 11 hours ago
തകർത്തെറിഞ്ഞത് ഏഷ്യൻ വമ്പന്മാരെ; കോപ്പക്കൊരുങ്ങുന്ന ബ്രസീൽ ഡബിൾ സ്ട്രോങ്ങ്
Football
• 11 hours ago
പിറവത്ത് നിന്ന് ഇന്നലെ രാവിലെ സ്‌കൂളിലേക്കു പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
Kerala
• 11 hours ago
ഈ പെരുന്നാളവധി ആഘോഷമാക്കാൻ ഇതാ യുഎഇയിലെ മികച്ച ഇൻഡോർ ആകർഷണങ്ങൾ
uae
• 11 hours ago
ആശുപത്രികളില്‍ എല്ലാവര്ക്കും മാസ്ക്, പൊതുസ്ഥലങ്ങളില്‍ ഉപയോഗം പ്രോത്സാഹിപ്പിക്കും, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന; സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്
Kerala
• 12 hours ago
ദുബൈ: ഏതാനും വിഭാഗങ്ങൾക്ക് ബസുകളിൽ പ്രത്യേക സീറ്റുകൾ ഉൾപ്പെടുത്തുന്നതായി ആർടിഎ
uae
• 12 hours ago
30,000 ലധികം കന്നുകാലികൾ, 5,000 ടണിലധികം ശീതീകരിച്ച മാംസങ്ങളും; ബലി പെരുന്നാൾ വിപണിക്കുള്ള ഒരുക്കം പൂർത്തിയാക്കി ബഹ്റൈൻ | Eid in Bahrain
latest
• 12 hours ago
കൊവിഡ് ജാഗ്രതയില്‍ രാജ്യം; അഞ്ച് മരണം കൂടി, കേസുകള്‍ 4000 കടന്നു
National
• 12 hours ago
കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ബിൽ രാഷ്ട്രതി തിരിച്ചയച്ചു
Kerala
• 13 hours ago
ട്രെയിന്‍ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകളല്ല, എന്‍.ടി.ഇ.എസ് ഉപയോഗിക്കണം നിർേശവുമായി റെയിൽവേ
Kerala
• 14 hours ago
കവചമൊരുക്കാൻ കൂടുതൽ എസ്-‐400 മിസൈലുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും
Kerala
• 14 hours ago
ഹേമ കമ്മിറ്റി റിപ്പോർട്ട്, മുഴുവൻ കേസുകളും അവസാനിപ്പിക്കുന്നു; കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
Kerala
• 14 hours ago
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതത്തിലായി നോർത്ത് ഈസ്റ്റ്; 36 മരണം, വിവിധ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ ഇങ്ങനെ...
National
• 12 hours ago
ഹജ്ജ് 2025: മസ്ജിദുൽ ഹറമിൽ ലോകത്തിലെ ഏറ്റവും വലിയ കൂളിംഗ് സിസ്റ്റം സ്ഥാപിച്ച് സഊദി അറേബ്യ
Saudi-arabia
• 13 hours ago
വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യമന്‍ വിദ്യാര്‍ഥികളെ കാണാതായി; അപകടം ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ
Kerala
• 13 hours ago