HOME
DETAILS

പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്‌സോ കേസ് പ്രതി മുകേഷ് എം.നായര്‍; തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂള്‍ അധികൃരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

  
Web Desk
June 03 2025 | 05:06 AM

Controversy in Kerala as POCSO Accused Invited as Chief Guest at School Function

തിരുവനന്തപുരം: പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയായി പോക്‌സോ കേസ് പ്രതി. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരായിരുന്നു അതിഥി. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളായ തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായാണ് മുകേഷ് എം. നായര്‍ എത്തിയത്. പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തിലായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.  

സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വീഡിയോ ചിത്രീകരിച്ച കേസിലാണ് മുകേഷ് എം. നായര്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട അധ്യാപകരെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്യുന്നതടക്കം കര്‍ശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതിനിടെയാണ് സ്‌കൂളിന്റെ നടപടി. വിദ്യാഭ്യാസ വകുപ്പിന് തന്നെ കളങ്കമുണ്ടാക്കുന്നതാണ് ഈ നടപടി. എന്നാല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

റിട്ടയര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ഒ.എ, ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാളും ഉള്‍പെടെയുള്ളവര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പങ്കെടുത്തിരുന്നു.

 

A major controversy erupted in Thiruvananthapuram after a POCSO case accused, Mukesh M. Nair, attended a school reopening event as the chief guest. The Education Minister has sought an explanation from the school for inviting the controversial YouTuber out on bail for a child abuse case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്

Saudi-arabia
  •  4 hours ago
No Image

യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

uae
  •  4 hours ago
No Image

റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു

National
  •  4 hours ago
No Image

വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  4 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  5 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  5 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  5 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  5 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  6 hours ago