മെഡിക്കല്‍; മെറിറ്റ് സീറ്റ് വര്‍ധിച്ചെന്ന് മന്ത്രി
തൃശൂര്‍: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെറിറ്റ് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 525 സീറ്റായിരുന്നത് ഈ വര്‍ഷം ആയിരമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.
ബി.പി.എല്‍ സീറ്റ് 105 ആയിരുന്നത് ഇരുന്നൂറില്‍ അധികമായി. വെബ്സൈറ്റ് തകരാറിലായതിനാല്‍ അലോട്ട്മെന്റിനുള്ള സമയപരിധി രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചു. സെപ്റ്റംബര്‍ അഞ്ചില്‍ നിന്ന് ഏഴിലേക്കാണ് ദീര്‍ഘിപ്പിച്ചത്. 50 ശതമാനം സീറ്റ് അലോട്ട്മെന്റിലൂടെ നേടാനായി. മൂന്ന് മെഡിക്കല്‍ കോളജുകളിലും ഏഴ് ജില്ലാ ആശുപത്രികളിലും കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കും. അവശ്യമരുന്നുകള്‍ ലഭ്യമാക്കാതെ ഡോക്ടര്‍മാരും ഏജന്റുമാരും നടത്തുന്ന അവിഹിത കൂട്ടുകെട്ടിന്റെ നിജസ്ഥിതി പരിശോധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, പി.കെ ബിജു എം.പി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."