മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് എത്തിയത് ഒരേ ഒരു തീര്‍ഥാടകന്‍
മിന: ഒരേ ഒരു ഹാജി എത്തിയ രാജ്യവുമുണ്ട്. മധ്യഅമേരിക്കയിലെ കുഞ്ഞുരാജ്യമായ ബെലീസില്‍ നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് എത്തിയിരിക്കുന്നത് ഒരേ ഒരു തീര്‍ഥാടകന്‍ മാത്രമാണ്. അമേരിക്കയില്‍ മെക്‌സിക്കോക്കും കരീബിയന്‍ കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെലീസില്‍ നിന്ന് റഹീം എന്ന ഹാജിയാണ് ഈ വർഷം അവിടെ നിന്ന് ഹജ്ജിന് എത്തിയത്. ആകെ നാല് ലക്ഷം ജനസംഖ്യയുള്ള ബെലീസിലെ ആകെ മുസ്‌ലിം എണ്ണം ഏകദേശം 500 മുസ്‌ലിംകൾ മാത്രമാണ്. അല്‍ഇഖ്ബാരിയ ടി.വിയില്‍ റഹീം അഭിമുഖത്തിൽ പറഞ്ഞു.
ഈ വര്‍ഷം ബെലീസില്‍ നിന്ന് ഹജ് ചെയ്യുന്നത് ഞാന്‍ മാത്രമാണ്. എന്റെ കുടുംബത്തില്‍ ഇസ്‌ലാം സ്വീകരിച്ച ഒരേയൊരു വ്യക്തി ഞാനാണ്. ക്രിസ്ത്യാനിയായി ജനിച്ച ഞാൻ ഇരുപതു വയസായപ്പോള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിച്ചു. ക്രിസ്തുമതത്തിലായിരിക്കെ പാപമോചനത്തിന് മറ്റു മനുഷ്യരെയാണ് ഞാന്‍ സമീപിച്ചിരുന്നത്. എന്നാല്‍ ഇസ്‌ലാമില്‍ പാപമോചനത്തിന് അല്ലാഹുവിനോടാണ് തേടേണ്ടതെന്ന് മനസ്സിലാക്കി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാക്യം ഞാന്‍ വിശുദ്ധ ഖുര്‍ആനില്‍ കണ്ടെത്തി. എന്റെ ദാസന്മാര്‍ എന്നെ കുറിച്ച് നിന്നോട് ചോദിക്കുമ്പോള്‍, (നീ പറയുക) തീര്‍ച്ചയായും ഞാന്‍ സമീപത്തു തന്നെയുണ്ട് എന്ന ദൈവീകഗ്രന്ഥത്തിലെ സൂക്തമാണ് എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്, റഹീം അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷം 171 രാജ്യങ്ങളിൽ നിന്നായി 1,673,230 ഹാജിമാരാണ് ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 1,506,576 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും 166,654 പേർ സഊദിയിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെയുള്ളവരുമാണ്. ഹജ്ജിൽ പങ്കെടുത്തവരിൽ 877,841 പേർ പുരുഷൻമാരും 795,389 പേർ വനിതകളുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."