HOME
DETAILS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

  
Web Desk
December 02, 2025 | 4:00 AM

remand prisoner dies by suicide in kannur central jail

 

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതി ജീവനൊടുക്കി. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയാണ് ആത്മഹത്യ ചെയ്തത്. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്‍സണ്‍. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോര വാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 14നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജിന്‍സണ്‍ പ്രതിയാകുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍. തൂങ്ങിമരിക്കാന്‍ ശ്രമിക്കവെ കയറുപൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ മുന്‍പും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഇയാള്‍ക്ക് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നവെന്നും അധികൃതര്‍ പറഞ്ഞു.

 

A remand prisoner at Kannur Central Jail, Jilson from Kenichira in Wayanad, died by suicide. He had been in remand for the past five months in connection with the murder of his wife, a case registered on April 14.

He was found with severe self-inflicted injuries after going to bed at night. Prison officials noticed bleeding and rushed him to the hospital, where they said he was still alive during transport but later died. Authorities are continuing inquiries into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story : അമേരിക്കയെ സമ്മർദ്ദത്തിലാക്കാൻ ഇറാന്റെ പുതിയ സ്ട്രാറ്റജി; ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് താവളങ്ങൾ പ്രധാന ലക്ഷ്യങ്ങൾ

International
  •  9 days ago
No Image

അമേരിക്കൻ യുദ്ധക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലാക്രണം; അവകാശവാദവുമായി ‌ഇറാൻ

International
  •  9 days ago
No Image

ഗൾഫ് രാജ്യങ്ങൾ ദേഷ്യപ്പെടേണ്ടത് ഇറാനോടല്ല; അമർഷം ഇസ്റാഈലിനോടും അമേരിക്കയോടും വേണം: നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

International
  •  9 days ago
No Image

അഴിയൂരിൽ 255 ലിറ്റർ മാഹി മദ്യം പിടികൂടി; കൊല്ലം സ്വദേശികളടക്കം നാലുപേർ എക്സൈസ് വലയിൽ

crime
  •  2 months ago
No Image

ജനങ്ങളുടെ ജാഗ്രതയും, സഹകരണവും മാതൃകാപരം; യുഎഇ നിവാസികളെ പ്രശംസിച്ച് എൻ.സി.ഇ.എം.എ 

uae
  •  9 days ago
No Image

അമേരിക്കയിലേക്ക് ഫുട്ബോൾ ലോകകപ്പ് കളിക്കാനില്ലെന്ന് ഇറാൻ; പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

Football
  •  2 months ago
No Image

ഇസ്റാഈലിൽ ഇറാൻ്റെ മിസൈൽ ആക്രമണം: മരണം ഒമ്പതായി ഉയർന്നു

International
  •  9 days ago
No Image

'ലോക ചതിയൻ'; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

Kerala
  •  2 months ago
No Image

ഇറാനിയൻ ഡ്രോണാക്രമണം; യുഎഇയിൽ മൂന്ന് മരണം, 58 പേർക്ക് പരുക്ക്

uae
  •  9 days ago
No Image

ബഹ്‌റൈനിൽ ആഢംബര ഹോട്ടലിന് നേരെ മിസൈൽ ആക്രമണം; ആളപായമില്ല

International
  •  9 days ago