HOME
DETAILS

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

  
Web Desk
December 02, 2025 | 4:22 AM

indigo flight diverted to mumbai after bomb threat

 

മുംബൈ: കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം മനുഷ്യ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്  മുംബൈയിലേക്ക് തിരിച്ചു വിട്ടു. ഹൈദരാബാദ് വിമാനത്താവളത്തില്‍ ലഭിച്ച ഇമെയില്‍ വഴിയുള്ള ഭീഷണി അധികാരികള്‍ വിലയിരുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷാ സംഘങ്ങളെ സജ്ജരാക്കിയിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക പ്രസ്താവനയും ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര റോഡ് പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളിന് ബോംബ് സ്‌ഫോടന ഭീഷണി ലഭിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (നമ്പര്‍ IXO61) വിമാനമാണ് പറന്നുയര്‍ന്ന അതേ വിമാനത്താവളത്തില്‍ ഇറക്കിയത്.

ഉച്ചയ്ക്ക് 12.45ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയര്‍ന്നത്. വിമാനത്തില്‍ ഏകദേശം 160 യാത്രക്കാര്‍ ഉണ്ടായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു.

 

ഏകദേശം രണ്ട് മണിക്കൂറോളം, ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്.

 

 

An IndiGo flight traveling from Kuwait to Hyderabad was diverted to Mumbai after a “human bomb” threat was received via email at the Hyderabad airport. Authorities assessed the threat and activated security protocols, though details about the number of passengers have not yet been released. IndiGo has not issued an official statement. A similar scare occurred recently when a private school in Mira Road, Maharashtra, received a bomb threat. Additionally, the previous day, an Air India Express flight from Trichy to Dubai (with around 160 passengers) had to make an emergency landing shortly after takeoff due to a technical issue. The aircraft circled for nearly two hours to dump fuel before safely landing back at Trichy airport at 3:53 PM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  2 hours ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  3 hours ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  3 hours ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  3 hours ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  3 hours ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  3 hours ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  4 hours ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  4 hours ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  4 hours ago