HOME
DETAILS

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

  
December 02, 2025 | 5:33 AM

saudi arabia to unveil 2026 budget today

റിയാദ്: 2026 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബഡ്ജറ്റ് ഇന്ന് (ചൊവ്വാഴ്ച) സഊദി അറേബ്യ പ്രഖ്യാപിക്കും. രാജ്യത്തിന്റെ പൊതു ബഡ്ജറ്റിനായുള്ള സഊദി മന്ത്രിസഭയുടെ പ്രതിവാര യോഗം ഇന്ന് ചേരുമെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രാലയം സെപ്റ്റംബർ 30-ന് ഒരു പ്രീ-ബജറ്റ് സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കിയിരുന്നു. ഇതിൽ പറയുന്നത് പ്രകാരം, 2026ൽ മൊത്തം ചെലവ് ഏകദേശം 1,313 ബില്യൺ സഊദി റിയാൽ (SR) ആയി കണക്കാക്കുന്നു. അതേസമയം, വരുമാനം 1,147 ബില്യൺ സഊദി റിയാൽ ആണ്. ഇത് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 3.3ശതമാനം കമ്മിയായിരിക്കും (Deficit). 

അതേസമയം, 2026-ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) ഏകദേശം 4.6ശതമാനം വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇതര മേഖലകളിലെ വളർച്ചയാണ് ഇതിന് പ്രധാന കാരണം.

2028 വരെയുള്ള പ്രാഥമിക കണക്കുകൾ:

2026ലെ മൊത്തം വരുമാനമായ 1,147 ബില്യൺ സഊദി റിയാലിൽ നിന്ന് 2028-ൽ ഏകദേശം 1,294 ബില്യൺ സഊദി റിയാൽ ആയി ഉയരാൻ സാധ്യതയുണ്ട്.

2026ലെ മൊത്തം ചെലവ് 1,313 ബില്യൺ സഊദി റിയാൽ ആണ്. ഇത്, 2028-ൽ ഏകദേശം 1,419 ബില്യൺ സഊദി റിയാൽ ആയി വർധിക്കാനും സാധ്യതയുണ്ട്.

വിഷൻ 2030 ലക്ഷ്യങ്ങൾക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾക്കും അനുസൃതമായി, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനമുള്ള ദേശീയ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സർക്കാർ വിപുലമായ ചെലവ് രീതി (Expansionary Spending) തുടരുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

Saudi Arabia is set to announce its 2026 budget today, outlining its economic direction and priorities for the fiscal year. The budget is expected to reflect the kingdom's commitment to diversifying its economy and achieving Vision 2030 goals, with a focus on infrastructure development, education, healthcare, and tourism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  17 hours ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  17 hours ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  17 hours ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  17 hours ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  18 hours ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  18 hours ago
No Image

യുദ്ധഭീതി: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും; ഐൻ ദുബൈ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി

uae
  •  18 hours ago
No Image

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

qatar
  •  18 hours ago
No Image

ദുബൈ യൂറോപ്പിനേക്കാൾ സുരക്ഷിതം; മിസൈൽ ഭീഷണിയിലും യുഎഇയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാർ

uae
  •  18 hours ago
No Image

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

International
  •  18 hours ago