HOME
DETAILS

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

  
Sudev
June 17 2025 | 04:06 AM

Spanish legend Carlos Puyol has revealed which team is most likely to win the 2026 FIFA World Cup

2026 ഫിഫ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീം ഏതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ്  ഇതിഹാസം കാൾസ് പുയോൾ. പോർച്ചുഗലിനെയാണ് പുയോൾ അടുത്ത ലോകകപ്പിലെ ഫേവറൈറ്റുകളായി തെരഞ്ഞെടുത്തത്. പോർച്ചുഗലിന് മികച്ച പരിശീലകനും താരങ്ങളുമുണ്ടെന്നാണ് പുയോൾ അഭിപ്രായപ്പെട്ടത്. 

''പോർച്ചുഗൽ വളരെ ഉയർന്ന നിലവാരമുള്ള ഒരു ടീമാണ്. പോർച്ചുഗലിൽ കളിക്കുന്ന താരങ്ങൾ യൂറോപ്പിലെയും ലോകത്തേയും ഏറ്റവും മികച്ച ക്ലബ്ബുകളിലാണ് കളിക്കുന്നത്. ടീമിന് മികച്ച  ഒരു പരിശീലകനുണ്ട്. അതിനാൽ ഞാൻ അവരെ ലോകകപ്പ് നേടാൻ സാധ്യതയുള്ള ഒരു ടീമായി ഞാൻ ഉൾപ്പെടുത്തും. ഇനിയും ഒരു വർഷം കൂടിയുണ്ട് ലോകകപ്പ് തുടങ്ങാൻ. ഈ കാലയളവിൽ പലതും മാറാം. എന്നാൽ നിലവിൽ പോർച്ചുഗൽ വളരെ അപകടകാരിയാണ്'' കാൾസ് പുയോൾ പറഞ്ഞു. 

അടുത്തിടെ നടന്ന യുവേഫ നേഷൻസ് ലീഗ് വിജയിച്ചത് പോർച്ചുഗൽ ആയിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോരാട്ടവീര്യം യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങളുമാണ് പോർച്ചുഗലിന്റെ മുന്നോട്ട് നയിക്കുന്നത്. . 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം.  ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

റൊണാൾഡോ ലോകകപ്പിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 

Spanish legend Carlos Puyol has revealed which team is most likely to win the 2026 FIFA World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം

Saudi-arabia
  •  a day ago
No Image

നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍

Kerala
  •  a day ago
No Image

ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു

Kerala
  •  a day ago
No Image

ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും

uae
  •  a day ago
No Image

ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ

latest
  •  a day ago
No Image

മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

Kerala
  •  a day ago
No Image

കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ

Kuwait
  •  a day ago
No Image

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

Football
  •  a day ago
No Image

കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു

Saudi-arabia
  •  a day ago