
അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അതിന് ഒറ്റ കാരണമേയുള്ളൂ: സുവാരസ്

ഇന്റർ മയാമി നായകൻ ലയണൽ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഉറുഗ്വായ്ൻ സൂപ്പർ താരം ലൂയി സുവാരസ്. ക്ലബ്ബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ക്ലബായ അൽ അഹ്ലിക്കെതിരെയുള്ളത് മത്സരത്തിലെ മെസിയുടെ പ്രകടനങ്ങളെക്കുറിച്ചാണ് സുവാരസ് സംസാരിച്ചത്.
"ലിയോയുടെ അനുഭവ സമ്പത്ത് ഈ ടൂർണമെന്റിൽ ഞങ്ങളെ എങ്ങനെ സഹായിക്കുമെന്ന് കൃത്യമായി അറിയാം. അദ്ദേഹത്തിന് ഇത് ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഈ സമയങ്ങളിൽ അദ്ദേഹത്തെ ഞങ്ങൾ വളരെയധികം പിന്തുണക്കേണ്ടതുണ്ട്. ഈ ടൂർണമെന്റിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഞങ്ങൾക്കറിയാം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മെസി നടത്തിയ പ്രകടനങ്ങൾ എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഡിഎൻഎയിലുള്ള പ്രതിബദ്ധത അതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കാനുള്ള അതിയായ ആഗ്രഹം മെസിക്കുണ്ട്. 37 വയസ്സ് ആണെങ്കിലും ഇന്റർ മയാമിൽ ആദ്യം കളത്തിലിറങ്ങുന്നത് അദ്ദേഹമായിരിക്കും" ലൂയി സുവാരസ് ഗോളിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.
ക്ലബ്ബ് ലോകകപ്പിലെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അൽ അഹ്ലിക്കെതിരെ ഇന്റർ മയാമി സമനിലയിൽ കുടുങ്ങുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും മെസിയുടെ പ്രകടനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ജൂൺ 20ന് പോർച്ചുഗീസ് ക്ലബ് ആയ ഫോട്ടോക്കെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.
അതേസമയം ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ക്ലബ് ലോകകപ്പ് ഒരുക്കിയിട്ടുള്ളത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആറ് വൻകരകളിൽനിന്ന് 32 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. ജൂലായ് 13നാണ് കിരീടപോരാട്ടം. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ഗ്രൂപ്പിലെ ആദ്യരണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. 2021 മുതൽ 2024 വരെയുള്ള ക്ലബ് ഫുട്‌ബോളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽനിന്നാണ് ആറുടീമുകളെ തിരഞ്ഞെടുത്തത്. യൂറോപ്പിൽനിന്ന് 12 ടീമുകളും തെക്കേ അമേരിക്കയിൽനിന്ന് ആറ് ടീമുകളുമുണ്ട്. ആഫ്രിക്ക, ഏഷ്യ, കോൺകകാഫ് എന്നിവിടങ്ങളിൽനിന്ന് നാലു ടീമുകൾ വീതവും ഓഷ്യാനിയയിൽ നിന്ന് ഒരു ടീമും കളിക്കും.
Uruguayan superstar Luis Suarez is speaking out in praise of Inter Miami captain Lionel Messi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• a day ago
മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ
Kerala
• a day ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• a day ago
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?
uae
• a day ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'
National
• a day ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• a day ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• a day ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• a day ago
രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• a day ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• a day ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്
Kerala
• a day ago
ജീവന്റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• a day ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• a day ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• a day ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• a day ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• a day ago
ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ
Cricket
• a day ago
ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• a day ago
മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍
Kerala
• a day ago
കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ
Kuwait
• a day ago
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• a day ago