HOME
DETAILS

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ

  
Abishek
June 19 2025 | 13:06 PM

India Achieves Historic Milestone in QS World University Rankings 2026

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. 2026ലെ റാങ്കിങ് പ്രകാരം 54 ഇന്ത്യന്‍ സ്ഥാപനങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ചൈന എന്നിവയ്ക്ക് പിന്നില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 2025ല്‍ 46ഉം 2024ല്‍ 45ഉം സ്ഥാപനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 

പുതിയതായി എട്ട് ഇന്ത്യന്‍ സര്‍വകലാശാലകളാണ്  ഈ വര്‍ഷം, റാങ്കിങ്ങില്‍ ഇടം നേടിയത്, ഇത് മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന സംഖ്യയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രാതിനിധ്യത്തില്‍ 390% വളര്‍ച്ച നേടിയ ഇന്ത്യ, ക്യുഎസ് റാങ്കിങ്ങില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന G20 രാജ്യമെന്ന നേട്ടവും സ്വന്തമാക്കി. 

ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ മുന്നില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡല്‍ഹിയാണ്. ആഗോള റാങ്കിങ്ങില്‍ 123ാം സ്ഥാനത്താണ് ഐഐടി ഡല്‍ഹി. 2024ല്‍ 197ാം സ്ഥാനത്തും 2025ല്‍ 150ാം സ്ഥാനത്തും ആയിരുന്ന ഐഐടി ഡല്‍ഹി നേടുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കാണിത്. കഴിഞ്ഞ വര്‍ഷം 118ാം റാങ്കുണ്ടായിരുന്ന ഐഐടി ബോംബെ ഇത്തവണ ആഗോളതലത്തില്‍ 129ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
 
ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ് പ്‌രകാരം 2026ലെ മികച്ച 10 ഇന്ത്യന്‍ സ്ഥാപനങ്ങള്‍

1. ഐഐടി ഡല്‍ഹി - 123
2. ഐഐടി ബോംബെ - 129
3. ഐഐടി മദ്രാസ്  - 180
4. ഐഐടി ഖരഗ്പൂര്‍  - 215
5. ഐഐഎസ്സി ബാംഗ്ലൂര്‍ - 219
6. ഐഐടി കാണ്‍പൂര്‍ - 222
7. ഡല്‍ഹി യൂണിവേഴ്‌സിറ്റി - 328
8. ഐഐടി ഗുവാഹത്തി - 334
9. ഐഐടി റൂര്‍ക്കി - 339
10. അണ്ണാ യൂണിവേഴ്‌സിറ്റി - 465

India has made a significant mark in the QS World University Rankings 2026, with 54 institutions featured in the list. This achievement positions India as the fourth country globally with the most represented institutions, following the United States, the United Kingdom, and China. Notably, the Indian Institute of Technology (IIT), Delhi, ranks 123rd globally and tops the list among Indian institutions. The increase from 46 institutions in 2025 and 45 in 2024 highlights India's growing presence in global higher education ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  6 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  6 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  6 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  6 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  6 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  6 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  6 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  6 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  6 days ago
No Image

'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

uae
  •  6 days ago