HOME
DETAILS

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

  
December 02, 2025 | 6:29 AM

Kevin-Prince Boateng had to lie that Lionel Messi was the best player when he arrived at Barcelona

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ കളിക്കാൻ എത്തിയ സമയങ്ങളിലെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഖാന താരം കെവിൻ പ്രിൻസ് ബോട്ടെങ്. ബാഴ്‌സലോണയിൽ എത്തിയപ്പോൾ ലയണൽ മെസിയാണ് മികച്ച താരമെന്ന് തനിക്ക് കള്ളം പറയേണ്ടി വന്നെന്നാണ് ഖാന താരം വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും റയൽ മാഡ്രിഡിനെയും താൻ വളരെയധികം ആരാധിച്ചിരുന്നുവെന്നും എന്നാൽ ബാഴ്സയിൽ എത്തിയപ്പോൾ മെസിയാണ് മികച്ച താരമെന്ന് പറയാൻ താൻ നിർബന്ധിതനായെന്നുമാണ് കെവിൻ പ്രിൻസ് ബോട്ടെങ് പറഞ്ഞത്. ജോഷ് മൻസൂറിന്റെ അൺസ്ക്രിപ്റ്റഡ് എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മുൻ ബാഴ്സ താരം. 

''പത്ര സമ്മേളനത്തിൽ എനിക്ക് കള്ളം പറയേണ്ടി വന്നു. കാരണം രണ്ട് വർഷം മുമ്പ് ഞാൻ ലാസ് പാൽമാസിൽ കളിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന് ചോദിച്ചിരുന്നു. അപ്പോൾ ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഞാൻ പറഞ്ഞത്. എന്റെ പ്രിയപ്പെട്ട ടീം റയൽ മാഡ്രിഡ് ആണെന്ന് ഞാൻ പറഞ്ഞു. ബാഴ്‌സലോണയിൽ സൈൻ ചെയ്യേണ്ട സമയം അവർ എന്നോട് പ്രിയ ടീം ബാഴ്സലോണയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസി ആണെന്നും പറയാൻ പറഞ്ഞു. ഇത് പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ കളിക്കാൻ കഴിയില്ലെന്ന് അവർ എന്നോട് പറഞ്ഞു. മറ്റുളള താരങ്ങൾക്കും ഈ അനുഭവം ഉണ്ടായെന്ന് എനിക്കറിയാം. അതിനായി പത്രസമ്മേളനത്തിൽ മെസിയാണ് മികച്ച താരമെന്ന് ഞാൻ കള്ളം പറഞ്ഞു. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹിച്ചതിനാൽ എനിക്കത് പറയേണ്ടി വന്നു'' കെവിൻ പ്രിൻസ് ബോട്ടെങ് പറഞ്ഞു. 

2018-19 സീസണിന്റെ പകുതിയിലാണ് കെവിൻ പ്രിൻസ് ബോട്ടെങ് ബാഴ്സയിൽ എത്തിയത്. ലോണിൽ ടീമിലെത്തിയ താരം വെറും ആറ് മാസമാണ് ബാഴ്‌സലോണയിൽ കളിച്ചത്. ലയണൽ മെസിക്കൊപ്പം ഒരു മത്സരത്തിൽ മാത്രമാണ് കെവിൻ പ്രിൻസ് ബോട്ടെങിന് ഒരുമിച്ച് കളിക്കാനായത്. ൽ കാലാവധി അവസാനിച്ചതിനാൽ താരം ബാഴ്സലോണ വിടുകയായിരുന്നു. 

Ghanaian player Kevin-Prince Boateng has shared an experience he had when he arrived to play for Spanish giants Barcelona. The Ghanaian player revealed that he had to lie that Lionel Messi was the best player when he arrived at Barcelona.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  5 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  5 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  5 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  5 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  5 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  5 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  5 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  5 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  5 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  5 days ago