ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്
അബൂദബി: യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ ഇത്തിഹാദ്) അനുബന്ധിച്ച് ഐക്യത്തിന്റെയും നന്ദിയുടെയും ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
പ്രസിഡന്റിന്റെ വാക്കുകൾ:
"യുഎഇയിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടെ എല്ലാ ജനങ്ങൾക്കും 54-ാമത് ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ ഞാൻ ആശംസകൾ അറിയിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി നിങ്ങൾ നൽകുന്ന സംഭാവനകൾക്ക് ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയും കുടുംബങ്ങളുടെ ഐക്യത്തിലൂടെയും സമൂഹത്തിന്റെ ശക്തിയിലൂടെയും യുഎഇയുടെ പുരോഗതിയുടെ യാത്ര തുടരും. നിങ്ങൾക്കും സായിദിന്റെ ഈ അനുഗ്രഹീത മണ്ണിനും ദൈവം സമൃദ്ധിയും ക്ഷേമവും നൽകട്ടെ." ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
To the people of the UAE, both citizens and residents alike, I congratulate you on the occasion of the 54th Eid Al Etihad and extend my sincere thanks for your contribution to our nation’s ongoing development. Through our collective efforts, the unity of our families, and the… pic.twitter.com/1grHJfZNg0
— محمد بن زايد (@MohamedBinZayed) December 2, 2025
ഭാവി തലമുറയുടെ പങ്ക്
അതേസമയം, ദേശീയ ദിനാഘോഷ വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, യുഎഇയുടെ പുരോഗതിയിലും നവീകരണത്തിലുമുള്ള ഭാവി തലമുറയുടെ പ്രധാന പങ്കിനെക്കുറിച്ച് എടുത്തു പറഞ്ഞു.
യുഎഇയുടെ ദേശീയ സ്വത്വം, മൂല്യങ്ങൾ, അറബി ഭാഷ എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഇവ സംരക്ഷിക്കുന്നത് സമൂഹത്തിലെ എല്ലാവരുടെയും, പ്രത്യേകിച്ച് വിദ്യാഭ്യാസം, സംസ്കാരം, സാമൂഹിക വികസനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദുബൈ ഭരണാധികാരിയുടെ സന്ദേശം
ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും 54-ാമത് ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ സന്ദേശം പങ്കുവെച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റ് എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇ ജനതയ്ക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.
UAE President Sheikh Mohamed bin Zayed Al Nahyan shared a heartfelt message on the 54th Eid Al Etihad, expressing gratitude to the people of the UAE for their determination and efforts, emphasizing unity, national identity, and preservation of Arabic language and values.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."