HOME
DETAILS

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

  
December 02, 2025 | 3:07 AM

forest officials missing in bonakkad inner forest

 

തിരുവനന്തപുരം: കടുവകളുടെ എണ്ണമെടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. പാലോട് റെയ്ഞ്ച് ഓഫിസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇവര്‍ കാടുകയറിയ ശേഷം വൈകുന്നേരം മുതല്‍ ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്ന് ആര്‍ആര്‍ടി അംഗങ്ങള്‍ ഇവര്‍ക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേരള - തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. ഡിഎഫ്ഓ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് എത്തുന്നതാണ്. കാണാതായവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥരെ കാണാതായെന്ന് പറയാന്‍ ആയിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

 

hree people, including a woman forest officer, have gone missing in the Bonakkad inner forest in Thiruvananthapuram during a tiger population survey. The missing individuals are Vineetha (a woman forester at Palode Range Office), BFO Rajesh, and watcher Rajesh. They entered the forest yesterday morning and have been unreachable since evening. RRT teams have begun search operations. Bonakkad lies along the Kerala–Tamil Nadu border and includes the Agasthyarmala region. Senior officials, including the DFO, are reaching the site today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  13 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  13 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  13 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  13 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  13 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  13 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  13 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  13 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  13 days ago
No Image

തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ; ജീവനക്കാർ പിടിയിൽ

crime
  •  13 days ago