NORKA Roots is organizing a free one-day entrepreneurship workshop for expatriates, and interested participants can register to attend.
HOME
DETAILS

MAL
പ്രവാസികൾക്കായി നോർക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല; രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം
June 25 2025 | 09:06 AM

മലപ്പുറം ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (CMD) സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2025 ജൂലൈ 02 ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കളക്ടറേറ്റ് ക്യാമ്പസിലുള്ള ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിലാണ് ശില്പശാല നടക്കുകയെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിശദവിവരങ്ങള്‍ ചുവടെ നൽകുന്നു.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയിൽ ലഭ്യമാകും.
ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടാം. താത്പര്യമുള്ള പ്രവാസികൾക്ക് ജൂലൈ 02 ന് രാവിലെ വേദിയിലെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. താൽപര്യമുള്ളവർക്ക് നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.
വിശദ വിവരങ്ങൾക്ക്: സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് ഹെൽപ്പ് ഡെസ്ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• 13 hours ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 13 hours ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 13 hours ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 13 hours ago
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 13 hours ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 13 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 13 hours ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 14 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 14 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 14 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 14 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 15 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 15 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്കി ഗവര്‍ണര്‍
Kerala
• 15 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 16 hours ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 16 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 16 hours ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 16 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 15 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 15 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 16 hours ago