HOME
DETAILS

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

  
June 26 2025 | 13:06 PM

Fake Health Cards in Kerala Minister Orders Strict Checks Doctors Licenses to Face Suspension

തിരുവനന്തപുരം: ഹെൽത്ത് കാർഡ് നേടാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനവ്യാപക പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്ന് ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയതായി സംശയം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനവ്യാപകമായി കർശന പരിശോധനകൾ നടത്താനും മന്ത്രി നിർദേശിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ അനുസരിച്ച്, ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് സഹായകമായി, കാരുണ്യ ഫാർമസികൾ വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാതെയോ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചോ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹെൽത്ത് കാർഡിന്റെ പ്രാധാന്യം

ഭക്ഷണം തയ്യാറാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് കാർഡിനായി മെഡിക്കൽ പരിശോധന നടത്തുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ വഴി വൈറസുകളോ ബാക്ടീരിയകളോ പകരാനുള്ള സാധ്യത തടയുകയാണ് ഇതിന്റെ ലക്ഷ്യം. പകർച്ചവ്യാധികൾ, മുറിവുകൾ, ത്വക്ക് രോഗങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കാൻ ഈ പരിശോധന നിർബന്ധമാണ്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ പ്രകാരം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.

ഹെൽത്ത് കാർഡ് എങ്ങനെ എടുക്കാം?

രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ഹെൽത്ത് കാർഡിന് ആവശ്യം. ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, മുറിവുകൾ, വാക്സിനേഷൻ, പകർച്ചവ്യാധികൾക്കായുള്ള രക്ത പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഹെൽത്ത് കാർഡിന്റെ കാലാവധി ഒരു വർഷമാണ്.

Kerala Health Minister Veena George has ordered statewide inspections by the Health and Food Safety Departments to curb the use of fake medical certificates for issuing health cards. The directive follows suspicions of a catering establishment in Pathanamthitta obtaining fake health cards from a lab. As per Food Safety Standards, health cards are mandatory for food industry workers. Establishments using fake certificates or operating without health cards will lose their licenses. Doctors issuing fraudulent certificates face license suspension and legal action. Health cards ensure food handlers are free from infectious diseases, with affordable typhoid vaccines available through Karunya pharmacies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു

National
  •  10 hours ago
No Image

ഇറാനെതിരെ ‘എൻഫോഴ്‌സ്‌മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ

International
  •  11 hours ago
No Image

ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ

National
  •  12 hours ago
No Image

സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  12 hours ago
No Image

​ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

International
  •  12 hours ago
No Image

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

Kerala
  •  12 hours ago
No Image

ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  13 hours ago
No Image

വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  13 hours ago
No Image

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും

National
  •  13 hours ago
No Image

മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ക്യാൻ്റീൻ ജീവനക്കാരൻ റിമാൻഡിൽ

National
  •  13 hours ago