
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി

കോഴിക്കോട് : ജൂൺ 26 സമസ്ത സ്ഥാപക ദിനത്തോടെനുബന്ധിച്ച് വരക്കൽ മഖാം അങ്കണത്തിൽ നടന്ന പരിപാടികൾ പ്രൌഢമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയുടെ നേതൃത്വത്തിൽ സംസ്ഥാന തല പരിപാടികൾ കോഴിക്കോട് വരക്കലിൽ വെച്ചും, കീഴ് ഘടകങ്ങളിൽ അതത് പ്രദേശങ്ങളിൽ വെച്ചുമായിരുന്നു സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്. സമസ്ത യുടെ പതിനൊന്നായിരത്തോളം വരുന്ന മദ്രസ കളിലും വിവിധ സ്ഥാപനങ്ങളിലും പതാക ഉയർത്തിയും സ്മൃതി സംഗമം സംഘടിപ്പിച്ചും സിയാറത്ത് നടത്തിയും സ്ഥാപക ദിനാചാരണം ശ്രദ്ധേയമാക്കി.
2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയയിൽ വെച്ച് പ്രഖ്യാപിച്ച നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ആവേശം സ്ഥാപക ദിനത്തിന് മാറ്റ് കൂട്ടി. കോഴിക്കോട് വരക്കൽ മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.സിയാറത്തിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് സമസ്ത വൈസ് പ്രസിഡന്റ് എം. കെ. മൊയ്‌തീൻ കുട്ടി മുസ്ലിയാർ കൊട്ടുമല പതാക ഉയർത്തി.
മഖാമ് അങ്കണത്തിൽ സജ്ജീകരിച്ച പന്തലിൽ വെച്ച് നടന്ന സ്ഥാപക ദിന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. കെ. മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകി.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സമസ്ത നൂറാം വാർഷികോപഹാരമായി പ്രസിദ്ധീകരിക്കുന്ന നൂറ് പുസ്തകങ്ങളിൽ ഒന്നാം ഘട്ടം പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങൾ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, മുശാവറ അംഗങ്ങളായ എം. കെ. മൊയ്‌തീൻ മുസ്‌ലിയാർ, എ. വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. ഹൈദർ ഫൈസി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, ആദ്രുശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ബി. കെ. അബ്ദുൽ ഖാദർ മുസ്‌ലിയാർ ബമ്പ്രാണ, അസ് ഗറലി ഫൈസി പട്ടിക്കാട് എന്നിവർ പ്രകാശനം ചെയ്തു.
സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ അബുദാബി, ഇസ്മായിൽ കുഞ്ഞ് ഹാജി മാന്നാർ, അബ്ദുൽ ഹകീം മാര, കാസർഗോഡ്, വി. കെ. കുഞ്ഞഹമ്മദ് ഹാജി ബഹ് റൈൻ, അലവിക്കുട്ടി ഒളവട്ടൂർ,ഇസ്മായിൽ ഹാജി എടച്ചേരി സൽമാൻ ദാരിമി ജിദ്ദ, ലത്തീഫ് ഫൈസി തിരുവള്ളൂർ സലാല, സിയാദ് ആലപ്പുഴ, അബ്ദുൽ റഷീദ് ഹാജി പുത്തൂർ എന്നിവർ ഏറ്റു വാങ്ങി.സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ എം. ടി. അബ്ദുള്ള മുസ്‌ലിയാർ ക്ക് കൈമാറി പ്രകാശനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഒളവണ്ണ അബൂബക്കർ ദാരിമി, പി. എം. അബ്ദുൽ സലാം ബാഖവി, ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര, ഉസ്മാനുൽ ഫൈസി തൊടാർ, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, എസ്. കെ. ജെ. എം. സി. സി. ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, പോഷക സംഘടന നേതാക്കളായ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ആർ. വി. കുട്ടി ഹസ്സൻ ദാരിമി, ഒ. പി. എം. അഷ്‌റഫ് മൗലവി, സുലൈമാൻ ദാരിമി ഏലം കുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് ടി. പി. സി. തങ്ങൾ നാദാപുരം,സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, താജുദ്ധീൻ ദാരിമി പടന്ന, സി. കെ. കെ. മാണിയൂർ, സയ്യിദ് ഹാരിസ് ബാഫഖി തങ്ങൾ, എസ്. വി. ഹസ്സൻ കോയ ഹാജി പുതിയങ്ങാടി, സയ്യിദ് അലി തങ്ങൾ പാലേരി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കർ ഫൈസി, റാഷിദ് കാക്കുനി സംസാരിച്ചു.സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം സ്വാഗതവും വിദ്യാഭ്യാസബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
Samastha Founders Day Celebrated Grandly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 5 hours ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 5 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 5 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 5 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 5 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 6 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 6 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 6 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്‍കി ഗവര്‍ണര്‍
Kerala
• 6 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 6 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 7 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 7 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 8 hours ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 8 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 8 hours ago
ചരിത്ര നേട്ടം: ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി; ആക്സിയം 4 സംഘം ഐഎസ്എസിൽ പ്രവേശിച്ചു
Kerala
• 8 hours ago
'മികച്ച മന്ത്രിയും സുഹൃത്തും'; വിവാദങ്ങള്‍ക്കിടെ കൃഷി മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍
Kerala
• 8 hours ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 8 hours ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 8 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 8 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 8 hours ago