
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്

നീണ്ട 17 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഇന്ത്യ കിരീടം ചൂടിയത് കൂടിയത്. ഇപ്പോൾ ഈ ലോകകപ്പ് ഫൈനലിലെ ഓർമ്മകളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഈ ഫൈനൽ മത്സരത്തിലെ ഇന്ത്യയുടെ കളി മാറ്റിമറിച്ച താരത്തെക്കുറിച്ചും രോഹിത് സംസാരിച്ചു. ഫൈനൽ മത്സരത്തിൽ അക്സർ പട്ടേൽ നടത്തിയ പ്രകടനങ്ങളെക്കുറിച്ചായിരുന്നു രോഹിത് സംസാരിച്ചത്. ഫൈനലിലെ അക്സറിന്റെ പ്രകടനങ്ങളെക്കുറിച്ച് അധികം ആരും സംസാരിക്കുന്നില്ലെന്നും ആ ഇന്നിങ്സാണ് കളിയുടെ ഗതി മാറ്റിമറിച്ചതെന്നുമാണ് രോഹിത് പറഞ്ഞത്.
"അക്സറിന്റെ പ്രകടനങ്ങളെക്കുറിച്ച് അധികം ആരും സംസാരിക്കുന്നില്ല. എന്നാൽ അതാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. ആ സമയങ്ങളിൽ 31 പന്തിൽ 47 റൺസ് നേടിയത് വളരെ നിർണായകമായിരുന്നു. ഇന്നിങ്സിൽ നന്നായി ബാറ്റ് ചെയ്യാൻ ഞങ്ങൾക്കൊരു താരത്തെ ആവശ്യമായിരുന്നു വിരാട് അത് മികച്ച രീതിയിൽ ചെയ്തു" രോഹിത് ശർമ ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടൂർണമെന്റിൽ ഉടനീളം ബാറ്റിങ്ങിലും ബൗളിങ്ങിനും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു അക്സർ പട്ടേൽ. 92 റൺസും ഒമ്പത് വിക്കറ്റുകളും ആയിരുന്നു താരം ഈ ടൂർണ്ണമെന്റിൽ നേടിയിരുന്നത്. മത്സരത്തിൽ വിരാടിനൊപ്പം മികച്ച കൂട്ടുകെട്ടാണ് അക്സർ പട്ടേൽ പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് നൽകിയത്. ഈ നിർണായകമായ റൺസ് ആയിരുന്നു ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. കോഹ്‌ലി 59 പന്തിൽ 76 റൺസ് നേടിയാണ് തിളങ്ങിയത്. ഫൈനൽ പോരാട്ടത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡും കോഹ്‌ലിയാണ് നേടിയത്.
മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകളും ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. എട്ടു മത്സരങ്ങളിൽ നിന്നും 15 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് അവാർഡ് സ്വന്തമാക്കിയത്.
Rohit Sharma talks about Axar Patels performance in the 2024 T20 World Cup final
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു
National
• 11 hours ago
ഇറാനെതിരെ ‘എൻഫോഴ്‌സ്‌മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ
International
• 12 hours ago
ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ
National
• 12 hours ago
സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 12 hours ago
ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്
International
• 12 hours ago
കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം
Kerala
• 13 hours ago
ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 13 hours ago
വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
uae
• 13 hours ago
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും
National
• 13 hours ago
മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ക്യാൻ്റീൻ ജീവനക്കാരൻ റിമാൻഡിൽ
National
• 14 hours ago
ജപ്പാനിൽ അടുത്ത 30 വർഷത്തിനുള്ളിൽ തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജാപ്പനീസ് സർക്കാർ പാനൽ
International
• 14 hours ago
പ്രാദേശിക സംഘർഷങ്ങൾ ചർച്ച ചെയ്തും, ഹിജ്റി പുതുവത്സരാശംസകൾ കൈമാറുകയും ചെയ്ത് യുഎഇ, ഇറാഖ് പ്രസിഡന്റുമാർ
uae
• 14 hours ago
ഗസ്സയിലേക്ക് മാർച്ചിന് ശേഷം ആദ്യമായി ലോകാരോഗ്യ സംഘടന മെഡിക്കൽ സഹായം എത്തിച്ചു; യുഎൻ ഗുരുതര മുന്നറിയിപ്പ്
International
• 15 hours ago
2025 ജൂലൈ മുതൽ യുഎഇയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ: കൂടുതലറിയാം
uae
• 15 hours ago
കൊൽക്കത്ത കോളേജ് ബലാത്സംഗ കേസ്: ടിഎംസിപി നേതാവിനോട് വിശ്വസ്തത തെളിയിക്കാൻ ആവശ്യപ്പെട്ടു, വിവാഹാഭ്യർത്ഥന നടത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
National
• 16 hours ago
അമേരിക്കയുടെ ആഗോള ആരോഗ്യ ധനസഹായ വെട്ടിക്കുറവ്: 80 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകും; ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പ്
International
• 16 hours ago
മുഹറം 10 ജൂലൈ 7ന് (തിങ്കളാഴ്ച്ച)
Kerala
• 16 hours ago
സ്വത്തിന് വേണ്ടി പെൺമക്കളുടെ ശല്യവും അപമാനവും: അമ്പലത്തിലെ ഭണ്ഡാരത്തിൽ പിതാവ് നിക്ഷേപിച്ചത് 4 കോടിയുടെ സ്വത്തിന്റെ ആധാരം; കുടുംബം നിയമപോരാട്ടത്തിന്
National
• 16 hours ago
പബ്ജി കളിക്കിടെ പ്രണയം; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ ശ്രമിച്ച് യുവതി, കാമുകൻ അറസ്റ്റിൽ
National
• 15 hours ago.png?w=200&q=75)
എസി താപനില നിയന്ത്രണം ഉടൻ നടപ്പാകില്ല: വൈകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി
National
• 15 hours ago
ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും, റോഡ് പുനർനിർമ്മാണവും; ദുബൈയിലെ രണ്ട് പ്രധാന അടിപ്പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു
uae
• 15 hours ago