HOME
DETAILS

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

  
Web Desk
June 28 2025 | 13:06 PM

Probe Reveals Serious Lapses in Student Suicide Case at Palakkad School

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ക്ലാസ് മാറ്റി ഇരുത്തിയ നടപടി ചട്ടവിരുദ്ധമാണെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം വ്യക്തമാക്കി. ക്ലാസ് മാറ്റിയ അതേ ദിവസമായിരുന്നു ആശിർനന്ദ ആത്മഹത്യ ചെയ്തത്. മാർക്ക് കുറഞ്ഞാൽ ക്ലാസിൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്ന് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവം സമ്മതപത്രം വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു. ഈ റിപ്പോർട്ട് ഡിഡിഇ ജില്ലാ കളക്ടർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും സമർപ്പിച്ചു.

അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്‌കുമാർ, തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്കൂളും സന്ദർശിച്ചിരുന്നു. കൂടാതെ, സ്കൂളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും, സ്കൂളിന്റെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് മാനസിക ആഘാതമുണ്ടാകാത്ത രീതിയിൽ ആയിരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. 

സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ ഇന്നലെ പുറത്താക്കിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് പേരെയാണ് പുറത്താക്കിയത്. സംഭവത്തിൽ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി രണ്ടുപേരെ കൂടി പുറത്താക്കാന്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് മാനേജ്‌മെന്റ് തീരുമാനിച്ചത്. 

തിങ്കളാഴ്ച്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നു. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പല്‍ ഒപി ജോയ്‌സി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ ആദ്യം തന്നെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ആത്മഹത്യ കുറിപ്പില്‍ പേരുള്ള അമ്പിളി, അര്‍ച്ചന എന്നീ അധ്യാപകരെ കൂടി പുറത്താക്കിയത്.

സുഹൃത്തിന്റെ നോട്ട് ബുക്കിന് പിറകിലാണ് മരിച്ച ആശിര്‍നന്ദ ആത്മഹത്യ കുറിപ്പ് എഴുതിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

The education department's investigation into the death of 9th-grade student Ashirnanda at St. Dominic School in Sreekrishnapuram, Palakkad, has uncovered serious lapses. The inquiry found that the school's practice of demoting students to a lower section based on marks was against the rules, and this was done without proper parental consent. Instead, the school coerced parents into signing agreements allowing such demotions. The report has been submitted to the District Collector and the Director of Public Education [6].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  3 days ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  3 days ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  3 days ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  3 days ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  3 days ago