HOME
DETAILS

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

  
സ്വന്തം ലേഖകൻ
June 29 2025 | 02:06 AM

BJP Leaders Plan to Escalate Grievances to National Leadership

തൃശൂര്‍: ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രനെയും വി. മുരളീധരനെയും സി.കെ പത്മനാഭനെയും കഴിഞ്ഞദിവസം നടന്ന പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വമെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് സൂചന. 

സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ നിയമിച്ചശേഷം കൂടിയാലോചനകളില്ലാതെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് കെ. സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുരേന്ദ്രൻ പക്ഷം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കെ. സുരേന്ദ്രന്‍ നേരിട്ട് ആക്ഷേപവുമായി ദേശീയനേതാക്കളെ കാണുമെന്നാണറിയുന്നത്. 

സംസ്ഥാനത്ത് കോര്‍കമ്മിറ്റി യോഗം കാലങ്ങളായി ചേരാറില്ല. തൃശൂരില്‍ കഴിഞ്ഞദിവസം നടന്ന നേതൃയോഗത്തില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവരെ ഒഴിവാക്കിയ ശേഷം 30 ന് കോര്‍കമ്മിറ്റി യോഗത്തിലേക്കു വിളിക്കുമെന്ന നിലപാട് അവഹേളനപരമാണെന്നാണ് പരാതി. 

സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം പലവട്ടം കെ. സുരേന്ദ്രന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 
കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ നടപടികളെയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. ശോഭാ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ് പക്ഷത്തിന് പുതിയ സംസ്ഥാന അധ്യക്ഷന്‍ നല്ല പരിഗണന നല്‍കുമ്പോള്‍ സുരേന്ദ്രനെയും മുരളീധരനെയും തഴയുകയാണെന്നാണ് പരാതി. 

Former BJP state presidents K. Surendran, V. Muraleedharan, and CK Padmanabhan were noticeably absent from a recent party leadership meeting in Thrissur. Sources indicate that their exclusion was deliberate, and aggrieved leaders are considering escalating the matter to the national leadership. This development highlights potential internal conflicts within the Kerala BJP unit ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  2 days ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  2 days ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  2 days ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  2 days ago
No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago