HOME
DETAILS

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

  
June 29 2025 | 03:06 AM

kerala weather update

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരക്കെ ലഭിച്ചിരുന്ന മഴ ഇന്ന് വിട്ടുനിൽക്കുമെന്ന് സൂചന. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. മുന്നറിയിപ്പിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയത്. 

ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം.

അതേസമയം, വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. ഇന്ന് രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. പരമാവധി ആയിരം ഘനയടി വെള്ളമാണ് തുറന്നു വിടുക.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലെ നീരൊഴുക്ക് നിലവിൽ വർധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 136 അടിയാണ്. പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. പെരിയാറിന്റെ സമീപത്തുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, മുൻകരുതൽ നടപടികളുടെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സമീപവാസികൾക്ക് ഈ ക്യാമ്പുകളിലേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ 

International
  •  5 days ago
No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago