HOME
DETAILS

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

  
Web Desk
June 29 2025 | 15:06 PM

Assam Chief Minister Himanta Biswa Sarma says India should follow the idea of secularism based on the Bhagavad Gita

ന്യൂ ഡല്‍ഹി: സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള സുവര്‍ണാവസരമാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മറ്റ് രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് സ്വീകരിച്ച പദമാണ് ഇവയെന്നും,  അതിന് പകരം ഭഗവദ്ഗീതയില്‍ നിന്ന് നമ്മുടെ മതേതരത്വം സ്വീകരിക്കണമെന്നും ഹിമന്ത പറഞ്ഞു. 

അടിയന്തരാവസ്ഥയുടെ അന്‍പത് വര്‍ഷങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയായി. ബ്രിട്ടീഷ്, അമേരിക്കന്‍ ഭരണഘടനകളില്‍ നിന്ന് സ്വീകരിച്ച പദമാണ് സോഷ്യലിസവും, മതേതരത്വവും. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത്ഗീതയില്‍ നിന്നാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടതുണ്ട്. ആര്‍എസ്എസ് നേതാക്കളും മറ്റ് ബുദ്ധിജീവികളും ഈ വാക്കുകള്‍ ഭരണഘടനയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതാണ് അതിന് പറ്റിയ സമയം,' ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 

അടിയന്തരാവസ്ഥ കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഭവങ്ങളുടെ സമാഹാരമയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കടുത്ത മോദി ഭക്തനായ ഹിമന്തയുടെ വിവാദ പരാമര്‍ശം. 

നേരത്തെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ വാക്കുകള്‍ അടിയന്തരാവസ്ഥ കാലത്ത് 42ാം ഭരണഘടന ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതാണെന്നും, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ ഇല്ലായിരുന്നുവെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു.

Assam Chief Minister Himanta Biswa Sarma says it's the right time to remove the words 'Socialism' and 'Secularism' from the Constitution's Preamble. He said these words were taken from other countries' constitutions, and instead, India should follow the idea of secularism based on the Bhagavad Gita.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

National
  •  12 days ago
No Image

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും

uae
  •  12 days ago
No Image

വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

National
  •  12 days ago
No Image

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

International
  •  12 days ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  12 days ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  12 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  12 days ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  12 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  13 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  13 days ago