HOME
DETAILS

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

  
Abishek
July 01 2025 | 09:07 AM

Youth Dupes Rental Store Sells Wedding Vessels for Scrap

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവിറ്റ് യുവാവ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ താമരശ്ശേരി പരപ്പൻപൊയിലിലെ ഒകെ സൗണ്ട്സ് എന്ന വാടക സ്റ്റോറിൽനിന്ന് കല്യാണ ആവശ്യത്തിന് എന്ന വ്യാജേനയാണ് യുവാവ് പാത്രങ്ങൾ വാടകയ്ക്ക് എടുത്തത്. ബിരിയാണി ചെമ്പുകൾ ഉൾപ്പെടെയുള്ള ഈ പാത്രങ്ങൾ പിന്നീട് പൂനൂരിലെ ഒരു ആക്രിക്കടയിൽ വിറ്റു.

രണ്ട് വലിയ ബിരിയാണി ചെമ്പുകൾ, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവയാണ് യുവാവ് വാടകയ്ക്ക് എടുത്തത്. പിന്നീട്, പാത്രങ്ങൾ കൊണ്ടുപോകാൻ പരപ്പൻപൊയിലിൽനിന്ന് ഒരു ഗുഡ്‌സ് ഓട്ടോ വിളിച്ചു. അണ്ടോണയിലെ വീട്ടിലേക്കാണ് പാത്രങ്ങൾ കൊണ്ടുപോകുന്നതെന്നാണ് യുവാവ് അറിയിച്ചത്.

പാത്രങ്ങൾ എടുക്കുന്ന സമയത്ത് യുവാവ് തന്റെ ഫോൺ നമ്പറും വിലാസവും നൽകിയിരുന്നു. സൽമാൻ എന്നായിരുന്നു യുവാവ് പറഞ്ഞ പേര്. എന്നാൽ, ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ചയായിട്ടും പാത്രങ്ങൾ തിരികെ ലഭിക്കാത്തതിനാൽ സ്റ്റോർ ഉടമ അന്വേഷിച്ചപ്പോൾ, നൽകിയ വിലാസം വ്യാജമാണെന്ന് വ്യക്തമായി. ഫോൺ വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, ഓട്ടോ ഡ്രൈവറോട് അന്വേഷിച്ചപ്പോൾ, പാത്രങ്ങൾ അണ്ടോണയിലേക്കല്ല, പൂനൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം ഇറക്കിയെന്ന് മനസ്സിലായി.

വീടിനടുത്തേക്ക് വണ്ടി പോകില്ലെന്നും പാത്രങ്ങൾ ഇവിടെ ഇറക്കിയാൽ മതിയെന്നുമായിരുന്നു യുവാവ് ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. ഈ വിവരത്തെ തുടർന്ന്, തിങ്കളാഴ്ച സ്റ്റോർ ഉടമയായ റഫീഖ് പൂനൂരിലെ ആക്രിക്കടയിൽ എത്തി പാത്രങ്ങൾ കണ്ടെത്തി. ആക്രിക്കട ഉടമയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ അദ്ദേഹം താമരശ്ശേരി പൊലിസിൽ പരാതി നൽകി. മോഷണം നടത്തിയ യുവാവിനെ കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചു.

A young man in Kozhikode's Thamarassery duped a rental store, "OK Sounds" in Parappanpoyil, by claiming he needed wedding vessels, including biryani containers, for a ceremony. Instead of returning the items, he sold them to a scrap dealer in Poonur. The incident occurred on a Saturday morning, and the authorities are likely to take action against the accused [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  5 hours ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  5 hours ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  5 hours ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  6 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  6 hours ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  6 hours ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  6 hours ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  6 hours ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  6 hours ago