
വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന് സ്മാരകം നിർമിക്കണമെന്ന് ആവശ്യം. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് ആവശ്യവുമായി രംഗത്ത് വന്നത്. തമിഴ്‌നാട് സർക്കാരിനോടാണ് തമിഴക വാഴ്‌വുരിമൈ കച്ചി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാണ് മുത്തുലക്ഷ്മിയുടെ ആവശ്യം. ഡിണ്ടിഗൽ ജില്ലയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കവെയാണ് മുത്തുലക്ഷ്മി ഈ ആവശ്യം ഉന്നയിച്ചത്. ഇതിനായി ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകുമെന്ന് അവർ പറഞ്ഞു.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ് യുവാക്കളുടെ പ്രാദേശിക തൊഴിലവസരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച മുത്തുലക്ഷ്മി, ബിജെപിയുടെ സഖ്യങ്ങൾ സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
ആരാണ് വീരപ്പൻ?

കൂസെ മുനിസ്വാമി വീരപ്പൻ ഗൗണ്ടർ അഥവാ വീരപ്പൻ (1952-2004), ഇന്ത്യ കണ്ട ഏറ്റവും കുപ്രസിദ്ധനായ വനം കൊള്ളക്കാരനും ചന്ദനക്കടത്ത് ഉൾപ്പടെ നടത്തിയിരുന്ന വ്യക്തിയായിരുന്നു. കർണാടക-തമിഴ്‌നാട് അതിർത്തിയിലെ സത്യമംഗലം വനം കേന്ദ്രീകരിച്ചായിരുന്നു വീരപ്പന്റെ പ്രവർത്തനം. ആനക്കൊമ്പ്, ചന്ദനം തുടങ്ങിയവയുടെ കള്ളക്കടത്തിനും, നിരവധി കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ എന്നിവയ്ക്കും പേര് കേട്ട വീരപ്പൻ, പൊലിസിനേയും ഭരണകൂടത്തെയും വെല്ലുവിളിച്ച് വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു. 2000-ൽ നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവം വീരപ്പനെ കൂടുതൽ കുപ്രസിദ്ധനാക്കി.
വീരപ്പൻ ഏകദേശം 184 ആളുകളെ കൊലപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ പകുതിയോളം (ഏകദേശം 90-100) പേരും പൊലിസുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമായിരുന്നു. 2,000 മുതൽ 3,000 വരെ ആനകളെ കൊലപ്പെടുത്തിയതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, വിദഗ്ധർ പറയുന്നത്, വീരപ്പന്റെ സംഘം ഏകദേശം 500 ആനകളെ കൊന്നെന്നാണ്. ഇത്തരത്തിൽ ഏകദേശം 7,500 കിലോഗ്രാം ആനക്കൊമ്പ് വീരപ്പൻ കച്ചവടം നടത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപ 16 കോടി വില വരുന്നതാണ് ഈ ആനക്കൊമ്പുകൾ. കള്ളക്കടത്തിന്റെ കാര്യത്തിൽ, വീരപ്പൻ ഏകദേശം 65 ടൺ ചന്ദനം (143 കോടി രൂപ) കടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
2004-ൽ തമിഴ്‌നാട് പൊലിസിന്റെ പ്രത്യേക സേനയായ എസ്.ടി.എഫ് നടത്തിയ ഓപ്പറേഷൻ കൊക്കൂണിൽ ആണ് വീരപ്പൻ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Muthulakshmi, wife of the infamous forest brigand Veerappan, has stirred debate by demanding the construction of a memorial in his name. She made the request to the Tamil Nadu government in her capacity as an executive committee member of the Tamilaga Vazhvurimai Katchi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 2 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 2 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 2 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 2 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 2 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 2 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 2 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 2 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 2 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 2 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 2 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 2 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 2 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 2 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 2 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 2 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 2 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 2 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 2 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 2 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 2 days ago