
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തുന്നവർ തിരുവനന്തപുരത്തേക്ക് പോകാന്‍ തയാറായി വരണം. ജില്ലാ ആശുപത്രിയിലെത്തുന്നവരെ പ്രാഥമിക ചികിത്സ നല്‍കി റഫര്‍ ചെയ്യും. ജില്ലാ ആശുപത്രിയുടെ തനിയാവര്‍ത്തനമാണ് പാരിപ്പള്ളിയിലെത്തുന്നവരും അനുഭവിക്കേണ്ടിവരുന്നത്. നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. ഇത് പലപ്പോഴും ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്.
രോഗികളേക്കാള്‍ 'ചികിത്സ' നല്‍കേണ്ടത് അത്യാഹിത വിഭാഗത്തിനാണ്. ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെ അത്യാസന്ന നിലയിലാണ്. ഡോക്ടര്‍മാരും നഴ്‌സിങ് ജീവനക്കാരുമില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. എക്‌സ്‌റേ യൂനിറ്റിന്റെ കാര്യം പരിതാപകരം. സ്‌ട്രെച്ചറുകളോ വീല്‍ച്ചെയറുകളോ ആവശ്യത്തിനില്ല.
15 ദിവസത്തിലേറെയായി ഓപറേഷന്‍ തിയറ്റര്‍ അടഞ്ഞു കിടക്കുന്നു. അടിയന്തിര ശസ്ത്രക്രികള്‍ ഒഴിച്ച് ബാക്കിയെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പ്രവര്‍ത്തനത്തെയും അടിയന്തിര സേവനങ്ങളേയും സാരമായി ബാധിക്കുന്നുണ്ട്.
കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ഒ.പി ആഴ്ചയില്‍ രണ്ടു ദിവസമേ ഉള്ളൂ. ഇതുമൂലം ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാര്‍ഡിയോളജി ഒ.പിയില്‍ 300 ലേറെ രോഗികളാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ഒ.പി നടത്താനാകാത്ത വിധം ആന്‍ജിയോഗ്രാമിന്റെയും ആന്‍ജിയോ പ്ലാസ്റ്റിയുടെയും തിരക്കാണ്.
പകല്‍ സമയത്ത് മാത്രമേ ചികിത്സ ലഭിക്കുള്ളൂ. കാര്‍ഡിയോളജിസ്റ്റ് ഉണ്ടായിട്ടും രാത്രിയിലെത്തുന്നവരെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യുകയാണ്. ഇങ്ങനെ പാരിപ്പള്ളിയിലേക്ക് സഞ്ചരിച്ച് നിര്‍ണായകസമയം പാഴാക്കി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൂടുതല്‍ പേരെത്തുന്ന നെഫ്രോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം പരിമിതം. ഒ.പി ടിക്കറ്റുകളുടെ എണ്ണവും ചുരുക്കമാണ്. 20 വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും പകുതി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രധാന ചികിത്സാ വിഭാഗങ്ങള്‍ക്കായി ഫണ്ട് കുറവാണെന്ന പേരില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രോഗികള്‍ക്ക് ആനുപാതികമായി മെഡിക്കൽ കോളജിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. നാല് ഡോക്ടര്‍മാർ വേണ്ടതിന് ഒരാൾ മാത്രമാണുള്ളത്. ബാക്കിയുള്ളരെ നിയമിക്കുന്നതിനുള്ള തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 240 നഴ്‌സുമാർ വേണ്ടപ്പോള്‍ 150 പേർ മാത്രമാണുള്ളത്. 128 പേര്‍ മാത്രമാണ് സ്ഥിര നിയമനമുള്ളത്. ഹൗസ് സര്‍ജന്‍മാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും മൂന്നു മാസമായി അതും ഇല്ലാത്ത സ്ഥിതിയാണ്. ഇനി അടുത്ത ബാച്ചിലെ വിദ്യാർഥികളെത്തായാൽ മാത്രമെ ഇതിന് പരിഹാരമാകൂ.
ഡോക്ടർമാരില്ലെന്ന അവസ്ഥയ്ക്ക് പി.ജി കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും രോഗികളും. 9 സ്‌പെഷാലിറ്റികളായി 35 എം.ഡി, എം.എസ് സീറ്റുകള്‍ക്കുള്ള സാധ്യത സംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ പരിശോധന നടത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പി.ജി സാധ്യമാകുമെന്നാണ് വിവരം. സീനിയര്‍ റെസിഡന്റുമാര്‍ വന്നാല്‍ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമം കുറയും. രോഗികളെ റഫര്‍ ചെയ്യുന്നത് ഒരുപരിധി വരെ കുറയ്ക്കാനാകുമെന്നാണ് പ്രതിക്ഷ.
ഇ.എസ്.ഐ കോര്‍പറേഷന്‍ ആരംഭിച്ച ആദ്യ മെഡിക്കല്‍ കോളജാശുപത്രിയായിരുന്നു പാരിപ്പള്ളിയിലേത്. 2013ല്‍ 400 കോടിയോളം രൂപചെലവഴിച്ചായിരുന്നു നിര്‍മാണം പൂര്‍ത്തീകരിച്ചത്. പിന്നീട് മെഡിക്കല്‍ കോളജുകള്‍ തുടങ്ങേണ്ടതില്ലെന്ന കോര്‍പറേഷന്റെ തീരുമാനം വന്നതോടെ, സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2016 ലാണ് 100 എം.ബി.ബി.എസ് സീറ്റുകളുമായി പാരിപ്പള്ളിയില്‍ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Patients visiting the Parippally Medical College in Kollam are often referred to the Thiruvananthapuram Medical College for treatment, even for conditions that can be treated at Parippally. This has led to frustration among patients and their families, who have to travel long distances for treatment. The situation has also resulted in conflicts between hospital authorities and relatives of patients.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 12 hours ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 12 hours ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 13 hours ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 13 hours ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 13 hours ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 13 hours ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 13 hours ago
മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല
Kerala
• 13 hours ago
പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 13 hours ago
കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന
Cricket
• 14 hours ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 14 hours ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 14 hours ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 14 hours ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 14 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 15 hours ago
ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 16 hours ago
ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന
Cricket
• 16 hours ago
ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം
International
• 16 hours ago
വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം
Cricket
• 15 hours ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 15 hours ago