HOME
DETAILS

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

  
Muqthar
July 05 2025 | 02:07 AM

Hamas says ready to start Gaza ceasefire talks with israel

ഗസ്സ: 21 മാസം നീണ്ടുനിന്ന ഇസ്രാഈൽ ആക്രമണം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ സംബന്ധിച്ച നിർദ്ദേശത്തിൽ ഉടൻ ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നതായി ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദും അറിയിച്ചു. എന്നാൽ ഈ പ്രക്രിയ സ്ഥിരമായ ഒരു വെടിനിർത്തലിലേക്ക് നയിക്കുമെന്ന ഉറപ്പുനൽകൾ ഇരു സംഘടനകളും ആവശ്യപ്പെട്ടു.

നേരത്തെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഗസ്സയിലെ മറ്റു സായുധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുമെന്ന് ഹമാസ് അറിയിച്ചിരുന്നു. ഫലസ്തീന്‍ ഫോഴ്‌സുകളുടെ നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണെന്ന് ഹമാസ് തന്നെയാണ് പ്രസ്താവനയില്‍ ഇന്നലെ അറിയിച്ചത്. മധ്യസ്ഥ രാജ്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് തങ്ങള്‍ അവരോട് ചര്‍ച്ച ചെയ്യുന്നതെന്ന് ഹമാസ് പറഞ്ഞു.

 

വെടിനിര്‍ത്തല്‍ തീരുമാനം തങ്ങളുടേത് മാത്രമല്ലെന്നും ഗസ്സയിലെ എല്ലാവരുടേതുമാണെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഹമാസ് ചെയ്യുന്നത്. ചര്‍ച്ചയുടെ അവസാന തീരുമാനം അറിയിക്കാമെന്നും ഹമാസ് പറഞ്ഞു. തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വൈറ്റ്ഹൗസില്‍ കാണുന്നുണ്ട്. ഹമാസിന്റെ തീരുമാനം കൂടി ലഭിക്കുന്നതിലൂടെ വെടിനിര്‍ത്തല്‍ യാഥാർഥ്യമാക്കാന്‍ കഴിയും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് തുടക്കത്തില്‍ നടപ്പാക്കുകയെന്നാണ് വിവരം.

Hamas says it is ready to start talks “immediately” on a proposal for a ceasefire in Gaza, where the civil defence agency said Israel’s ongoing offensive killed more than 50 people.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  4 hours ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  4 hours ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  4 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  4 hours ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  4 hours ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  5 hours ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  5 hours ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  5 hours ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  6 hours ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  6 hours ago