HOME
DETAILS

ഉക്രൈന്‍ വിഷയത്തിലും ട്രംപിന്റെ കാലുമാറ്റം; പുട്ടിനുമായി സെലൻസ്കിക്ക് ചർച്ചയ്ക്ക് അവസരമുണ്ടാക്കും

  
August 19 2025 | 01:08 AM

Trump-Zelenskyy meeting live US president to arrange talks with Putin

 

മോസ്‌കോ: ഉക്രൈന്‍ വിഷയത്തില്‍ പുടിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ശേഷം നിലപാട് മാറ്റിയതോടെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദ്്മിര്‍ സെലന്‍സ്‌കിക്ക് വഴങ്ങേണ്ടിവരും. യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയാകുമെങ്കിലും ആത്യന്തികമായ നഷ്ടം ഉക്രൈനായിരിക്കും. അമേരിക്ക റഷ്യന്‍ പക്ഷത്തേക്ക് പ്രകടമായ രീതിയില്‍ മാറിയതോടെയാണിത്.

നേരത്തെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചുവരുത്തി വ്‌ളോദ്മിര്‍ സെലന്‍സ്‌കിയെ പരസ്യമായി അവഹേളിച്ചിരുന്നു. ഇരുവരും തമ്മില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വാഗ്വാനം നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷവും സെലന്‍സ്‌കിയും ട്രംപും തമ്മില്‍ അടുപ്പം ഉടലെടുത്തെങ്കിലും പുടിന്റെ സന്ദര്‍ശനത്തോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

 

ഇരു നേതാക്കളും തമ്മിലുള്ള രഹസ്യ ചര്‍ച്ച കഴിഞ്ഞതോടെ ഉക്രൈന്‍ വെടിനിര്‍ത്തലെന്ന ധാരണയില്‍നിന്ന് ട്രംപ് പിന്നോക്കം പോയിരിക്കുന്നു. പുടിനു പിന്നാലെ സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്കു മുന്‍പ് ട്രംപ് ഉക്രൈന്‍ വിഷയത്തിലെ നയം വ്യക്തമാക്കുകയും ചെയ്തു.

 

നേരത്തെ റഷ്യ ഉക്രൈനില്‍ നിന്ന് പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ത്ത ക്രൈമിയയെ മറക്കണമെന്നും ഉക്രൈന് നാറ്റോ അംഗത്വം നല്‍കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. രാഷ്ട്രീയമായി ഉക്രൈന് കനത്ത തിരിച്ചടിയും റഷ്യക്ക് വിജയവുമാണ് യു.എസിന്റെ നിലപാട്. മൂന്നു വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഉക്രൈന്‍. അമേരിക്കയായിരുന്നു ഉക്രൈനെ ആയുധം നല്‍കിയും മറ്റും സഹായിച്ചിരുന്നത്.

 

അമേരിക്കയുടെ സഹായവും യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായവും കുറയുന്നതോടെ റഷ്യക്ക് മുന്നില്‍ ഉക്രൈന് കീഴടങ്ങേണ്ടിവരും. മൂന്നു വര്‍ഷത്തെ യുദ്ധം ഉക്രൈനെ സാമ്പത്തികമായും മാനസികമായും രാഷ്ട്രീപരമായും തളര്‍ത്തിയിട്ടുണ്ട്. യുദ്ധം നീണ്ടുപോകുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സെലന്‍സ്‌കി ആവര്‍ത്തിച്ചിട്ടുണ്ട്.

 

പുടിനുമായി ട്രംപ് ചര്‍ച്ച നടത്തിയ ശേഷവും കനത്ത ആക്രമണമാണ് ഉക്രൈനില്‍ റഷ്യ നടത്തിയത്. ഇന്നലെയും ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഉക്രൈനിലെ പ്രദേശങ്ങള്‍ റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉക്രൈന്‍ പ്രസിഡന്റും യു.എസ് പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ച നിര്‍ണായകമാകുന്നത്. ക്രൈമിയയുടെ നിയന്ത്രണം ഇപ്പോള്‍ ഉക്രൈനില്ലെങ്കിലും ക്രൈമിയ വിട്ടു നല്‍കുകയെന്നത് ഉക്രൈനു പ്രത്യേകിച്ച് സെലന്‍സ്‌കിക്ക് തിരിച്ചടിയാണ്. നാറ്റോയിലെ അംഗത്വത്തിന്റെ പേരിലാണ് റഷ്യയുമായി ഉക്രൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. നാറ്റോ അംഗരാജ്യമാകുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള സെലന്‍സ്‌കിയുടെ ശ്രമം മൂന്നു വര്‍ഷമായിട്ടും നടന്നില്ല. ഉക്രൈന് നാറ്റോ അംഗത്വമില്ലെന്ന ട്രംപിന്റെ പ്രസ്താവന ഉക്രൈന്‍ യുദ്ധത്തില്‍ പരാജയപ്പെടുന്നതിന് തുല്യമാണ്. റഷ്യ അവരുടെ നിലപാടില്‍ നിന്ന് പിന്നോട്ടുപോകാതെ നേട്ടം കൊയ്യുകയും ചെയ്തു.

 

അതേസമയം ഉക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. റഷ്യ 140 ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉക്രൈന്‍ വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസം ഉക്രൈന്‍ റഷ്യയിലേക്ക് നടത്തിയ വ്യോമാക്രമണം റഷ്യ പ്രതിരോധിച്ചിരുന്നു. 300 ലധികം ഡ്രോണുകള്‍ തകര്‍ത്തുവെന്നാണ് റഷ്യ അറിയിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യ ഉക്രൈനിലേക്ക് ആക്രമണം നടത്തിയത്.

 

140 ഡ്രോണുകളില്‍ 88 എണ്ണം തങ്ങള്‍ വീഴ്ത്തിയെന്ന് ഉക്രൈന്‍ വ്യോമസേന പറഞ്ഞു. പുടിന്‍- ട്രംപ് ചര്‍ച്ചയ്ക്കു പിന്നാലെ റഷ്യ ഉക്രൈനില്‍ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സാപോറേഷ്യയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖാര്‍ക്കിവില്‍ രാത്രി മുഴുക്കെ ആക്രമണം നടന്നു. താമസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 18 മാസം പ്രായമായ കുഞ്ഞും 16 വയസുള്ള കുട്ടിയും ഉള്‍പ്പെടും.

US President Donald Trump has met with his Ukrainian counterpart, Volodymyr Zelenskyy, and European leaders at the White House in Washington, DC.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

സൂര്യക്ക് പകരം ഇന്ത്യൻ ടി-20 ക്യാപ്റ്റനാവുക മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  a day ago
No Image

എന്ത് സംഭവിച്ചാലും അവൻ 2026 ലോകകപ്പിൽ കളിക്കണം: ഡി മരിയ

Football
  •  a day ago
No Image

കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റു, നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്ക് 

Kerala
  •  a day ago
No Image

ഓൺലൈൻ ഗെയിമിംഗ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; പണം ഉപയോഗിച്ചുള്ള എല്ലാ ഗെയിമുകളും ഓൺലൈൻ ചൂതാട്ടവും നിയന്ത്രിക്കും | Online Gaming Bill

National
  •  a day ago
No Image

രക്ഷകനായി പോർച്ചുഗീസുകാരൻ; ചാമ്പ്യന്മാരെ തകർത്ത് അൽ നസർ സഊദി സൂപ്പർ കപ്പ് ഫൈനലിൽ

Football
  •  a day ago
No Image

രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

auto-mobile
  •  a day ago
No Image

ചരിത്ര താരം, വെറും മൂന്ന് കളിയിൽ ലോക റെക്കോർഡ്; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കയുടെ 26കാരൻ

Cricket
  •  a day ago
No Image

'ബെൽറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുജറാത്തിൽ വീണ്ടും ദലിത് ആക്രമണം, 21 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

National
  •  a day ago