
വ്യോമാതിർത്തി തുറന്നു; യുഎഇ- ഇറാൻ വിമാന സർവിസുകൾ പുനരാരംഭിച്ചു; യാത്രക്കാർ കമ്പനികളുമായി ബന്ധപ്പെടണം

ദുബൈ: വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന് ഇന്നലെ മുതൽ ദുബൈക്കും ഇറാനിലെ മൂന്ന് നഗരങ്ങൾക്കുമിടയിലുള്ള ഫ്ലൈ ദുബൈ വിമാന സർവിസുകൾ പൂർണ പ്രവർത്തനത്തിലായി. ഇറാനിലെ ബന്ദർ അബ്ബാസ്, മഷ്ഹദ്, തെഹ്‌റാൻ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് പുനരാരംഭിച്ചതെന്ന് ഫ്ലൈ ദുബൈ വക്താവ് അറിയിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ആവശ്യാനുസരണം ഷെഡ്യൂൾ ഭേദഗതി ചെയ്യുകയും, കൂടുതൽ ശേഷിയോ പരിഷ്കരണങ്ങളോ ആവശ്യമെങ്കിൽ ചേർക്കുകയും ചെയ്യുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കാലികമാണെന്ന് ഉറപ്പാക്കാനും, യാത്ര ചെയ്യുന്നതിന് മുൻപായി വിമാനങ്ങളുടെ നില പരിശോധിക്കുകയും ചെയ്യാൻ അധികൃതർ അഭ്യർഥിച്ചു.
ഇസ്രാഈലുമായുള്ള സംഘർഷത്തെത്തുടർന്ന് ജൂൺ 13ന് അടച്ചിട്ട തെഹ്‌റാൻ ഉൾപ്പെടെയുള്ള വ്യോമാതിർത്തി വീണ്ടും തുറന്നതായി ഇറാൻ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.
തെഹ്‌റാന്റെ മെഹ്‌റാബാദ്, ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളങ്ങളും മറ്റു വിമാനത്താവളങ്ങളും വീണ്ടും തുറന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.
ഷാർജ ആസ്ഥാനമായ എയർ അറേബ്യ തെഹ്‌റാൻ, ഷിറാസ്, ലാർ എന്നിവിടങ്ങളിലേക്ക് നേരത്തെ നിർത്തിവച്ച വിമാനങ്ങൾ ഈ മാസം 6 മുതൽ പുനരാരംഭിക്കുന്നതാണ്. വെബ്‌സൈറ്റ് വഴിയോ കോൺടാക്റ്റ് സെന്ററിൽ വിളിച്ചോ ബുക് ചെയ്യാൻ യാത്രക്കാരോട് എയർ അറേബ്യ വെബ്‌സൈറ്റിൽ അറിയിച്ചു.
അതേസമയം, ജൂലൈ 9 വരെ തെഹ്‌റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കുമെന്ന മുൻ പ്രഖ്യാപനം എമിറേറ്റ്‌സ് ഇതു വരെ പരിഷ്കരിച്ചിട്ടില്ല.
ഇറാനിലെ അവസാന ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ദുബൈ വഴി (എമിറേറ്റ്‌സ്) ബന്ധിപ്പിക്കുന്ന യാത്രക്കാരെ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് പറഞ്ഞു. വിമാന റദ്ദാക്കൽ ബാധിച്ച യാത്രക്കാർ റീബുക്കിംഗിനായി ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
Airlines in the UAE are resuming flights to Iran after the country announced the reopening of its airspace on Thursday. Iran, Iraq and Jordan closed their airspace after Israel launched a wave of strikes across Iran on June 13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 15 hours ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 15 hours ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 15 hours ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 15 hours ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• 15 hours ago
തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• 15 hours ago
വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം
National
• 15 hours ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 15 hours ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 15 hours ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 15 hours ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• 15 hours ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 16 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 16 hours ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്ട്മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• a day ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• a day ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• a day ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• a day ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• a day ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• a day ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• a day ago